KeralaLatest NewsNewsDevotional

ഗുരുവും വായുവും ചേർന്ന ഗുരുപവനപുരിയെ ഭക്‌തസാന്ദ്രമാക്കി വീണ്ടും ഒരു ഏകാദശിക്കാലം: വിപുലമായ ഒരുക്കങ്ങൾ

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശ്രീകൃഷ്ണ ക്ഷേത്രമായ ഗുരുവായൂരിൽ ഇത് ഏകാദശിക്കാലം. ഗുരുവും വായുവും ചേര്‍ന്ന്‌ ഗുരുവായൂരില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതുകൊണ്ട് ഈ ഏകാദശി ഗുരുവായൂര്‍ പ്രതിഷ്ഠാദിനം ആണ്.ഭഗവാന്‍ കൃഷ്‌ണന്‍ അര്‍ജുനന്‌ ഗീതോപദേശം നടത്തിയ ദിവസമായതിനാല്‍ ഗീതാദിനം കൂടിയാണിത്‌. ഇന്നുമുതല്‍ ഭഗവാന്റെ എഴുന്നെള്ളത്ത് സ്വര്‍ണ്ണകോലത്തിലാണ്. ക്ഷേത്രത്തില്‍ മൂന്നുതവണ മാത്രമാണ് ഭഗവാന്‍ സ്വര്‍ണ്ണകോലത്തി ലെഴുന്നെള്ളുക. ഉത്സവം ആറാംനാള്‍മുതല്‍ അഞ്ചുദിവസം, അഷ്ടമിരോഹിണി, പിന്നെ നവമി, ദശമി, ഏകാദശി ഉള്‍പ്പടെ മൂന്ന് ദിവസവും.

ഗുരുവായൂരില്‍ ശ്രീകൃഷ്ണ ഭഗവാന്‍റെ പ്രതിഷ്ഠ നടന്നത് 5110 ന് മുമ്പ് മാര്‍ഗ്ഗശീര്‍ഷ മാസത്തിലെ കൃഷ്ണപക്ഷത്തില്‍ വരുന്ന ഏകാദശി നാളിലായിരുന്നു.
ഇതാണ് പിന്നീട് ഗുരുവായൂര്‍ എകാദശി എന്ന് പ്രസിദ്ധമായത്എന്നാണ് ഒരു വിശ്വാസം. ഏകാദശികളില്‍ ഏറ്റവും വിശിഷ്ഠമായത് ഗുരുവായൂര്‍ ഏകാദശിയാണ്. ഏകാദശിതൊഴാനും ദശമി വിളക്ക് കാണാനും ഒട്ടേരെ ഭക്തജനങ്ങള്‍ തിങ്കളാഴ്ച വൈകിട്ട് തന്നെ ഗുരുവായൂരില്‍ എത്തിയിരുന്നു. ഏകാദശി നാളില്‍ രാവിലെ മൂന്ന് മണി മുതല്‍ ദ്വാദശി ദിവസം രാവിലെ സൂര്യോദയം വരെ പൂര്‍ണ്ണമായ ഉപവാസമാണ് വേണ്ടത്. ദ്വാദശി നാളില്‍ തുളസീ തീര്‍ത്ഥമോ വെള്ളമോ അന്നാഹാരമോ കഴിച്ച് വ്രതം അവസാനിപ്പിക്കാം.

ഗോതമ്പും ധാന്യമായതുകൊണ്ട് അതും ഭക്ഷിക്കരുത്. ദ്വാദശി ദിവസം ഭക്ഷണ വിതരണം നടത്തുകയും വേണം. നൂറിലേറെ സംഗീതജ്ഞര്‍ ഒരേവേദിയിലിരുന്ന് നടത്തുന്ന പഞ്ചരത്ന കീര്‍ത്താനാലാപനം ഇന്നാണ്. രാവിലെ 9-ന് ആരംഭിക്കുന്ന “പഞ്ചരത്ന കീര്‍ത്താനാലാപനം” ആകാശവാണിയും, ദൂരദര്‍ശനും തത്സമയം സംപ്രേഷണം ചെയ്യും. ദശമിദിനമായ ഇന്ന് മണ്‍മറഞ്ഞ ഗുരുവായൂര്‍ കേശവന് പിന്‍ഗാമികള്‍ സ്മരണാഞ്ജലിയര്‍പ്പിക്കും. ഗുരുവായൂര്‍ ദേവസ്വത്തിലെ ഇരുപതിലേറെ ആനകള്‍ പങ്കെടുക്കും. തുടര്‍ന്ന് ആനയൂട്ടും നടക്കും.

ഗീതാദിനം കൂടിയായ നാളെയാണ് ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി. വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശിയായി ആഘോഷിക്കുന്നത്.

shortlink

Post Your Comments


Back to top button