കോഴിക്കോട്: കെ മുരളീധരന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരെ സന്ദര്‍ശിച്ചു. വടകരയില്‍ എ. പി വിഭാഗം നിര്‍ണായക ശക്തികൂടിയാണ്. മുരളീധരന്‍ വടകരയില്‍ നിന്ന് പിന്മാറി തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. തൃശ്ശൂരിലേക്ക് മാറ്റുന്ന കാര്യം അറിയിക്കുകയും പിന്തുണയാവശ്യപ്പെടുകയും ചെയ്തു.
Read Also: ചരിത്രം തിരുത്തിക്കുറിച്ച് രോഹിത് ശർമ്മ: വീഡിയോ
അതേസമയം, വടകര തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മറ്റന്നാള്‍ നടക്കാനിരിക്കെയുള്ള സ്ഥാനാര്‍ത്ഥി മാറ്റം അംഗീകരിക്കാവില്ലെന്നാണ് മുരളീധരന്‍ നേരത്തെ നിലപാടറിയിച്ചത്. എന്നാല്‍ തൃശ്ശൂരില്‍ തന്നെ മത്സരിപ്പിക്കാനുള്ള പാര്‍ട്ടി തീരുമാനത്തെ മുരളീധരന്‍ അംഗീകരിച്ചിട്ടുണ്ട്. വടകരയില്‍ പി ജയരാജനായിരുന്നു കഴിഞ്ഞ തവണ മുരളീധരന്റെ എതിരാളി. കെ മുരളീധരനെ വടകരയില്‍ നിന്ന് മാറ്റി തൃശൂരില്‍ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം അംഗീകരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Post Your Comments