KeralaLatest NewsNews

ആഗോളതലത്തിലും ചൂട് ഉയരുന്നു, ഫെബ്രുവരിയിൽ അനുഭവപ്പെട്ടത് എക്കാലത്തെയും ഉയർന്ന താപനില

എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തെ തുടർന്നാണ് ആഗോളതലത്തിൽ ചൂട് ക്രമാതീതമായി ഉയർന്നിട്ടുള്ളത്

ആഗോളതലത്തിൽ ഇക്കുറി അസാധാരണ നിലയിൽ താപനില ഉയരുന്നതായി റിപ്പോർട്ട്. യൂറോപ്യൻ യൂണിയന്റെ കാലാവസ്ഥ ഏജൻസി പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ലോകത്ത് ഇതുവരെ ഫെബ്രുവരിയിൽ അനുഭവപ്പെട്ട ഏറ്റവും ചൂടേറിയ താപനിലയാണ് 2024-ൽ രേഖപ്പെടുത്തിയത്. 1850 മുതല്‍ 1900 വരെയുള്ള ഫെബ്രുവരികളിലെ ശരാശരി താപനിലയേക്കാള്‍ 1.77 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് കഴിഞ്ഞ മാസം അനുഭവപ്പെട്ടത്. കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസസ് (സിത്രിഎസ്) കഴിഞ്ഞ വർഷം ജൂൺ മുതൽ എല്ലാ മാസവും രേഖപ്പെടുത്തിയ താപനിലകളിൽ ഏറ്റവും ഉയർന്ന ചൂടേറിയ മാസം കൂടിയാണ് ഫെബ്രുവരി.

എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തെ തുടർന്നാണ് ആഗോളതലത്തിൽ ചൂട് ക്രമാതീതമായി ഉയർന്നിട്ടുള്ളത്. ആഗോള ശരാശരി താപനില 1.5 സെൽഷ്യസ് കടന്നതായി സിത്രിഎസ് വ്യക്തമാക്കി. ആഗോളതലത്തിൽ താപനില ഉയരുന്നത് വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതങ്ങൾ ഒഴിവാക്കാൻ രാജ്യങ്ങൾ ആഗോള ശരാശരി താപനില വർദ്ധനവ് പ്രീ ഇൻഡസ്ട്രിയൽ പീരിയഡിന് മുൻപുള്ള കാലഘട്ടത്തേക്കാൾ 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തേണ്ടതാണെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞർ അറിയിച്ചു.

Also Read: മൈക്രോസോഫ്റ്റിൽ പുതിയ മാറ്റങ്ങൾ! അടുത്ത വർഷം മുതൽ ഇത്തരം ആപ്പുകളും ഗെയിമുകളും പ്രവർത്തനരഹിതമാകും, മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button