Latest NewsNewsIndia

പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം; രാമേശ്വരം സ്‌ഫോടന കേസിലെ പ്രതിയുടെ ചിത്രം പങ്കുവെച്ച് എന്‍ഐഎ

ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതിയുടെ സിസിടിവി ചിത്രം പങ്കുവെച്ച് എന്‍ഐഎ. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും എന്‍ഐഎയുടെ ഒഫീഷ്യല്‍ എക്‌സ് അക്കൗണ്ടിലൂടെ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവരം നല്‍കുന്നവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read Also; കൊല്ലത്ത് 16 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ കബഡി പരിശീലകൻ അറസ്റ്റിൽ

ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിലെ പ്രശസ്തമായ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് ജീവനക്കാരും ഒരു ഉപഭോക്താവും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെ ബാഗില്‍ വച്ചിരുന്ന വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button