വിവോ ആരാധകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ ഹാൻഡ്സെറ്റുകളിൽ ഒന്നാണ് വിവോ വി29ഇ. അത്യാകർഷകമായ സവിശേഷതകളും സ്റ്റൈലിഷ് ലുക്കുമാണ് മറ്റ് ഹാൻസറ്റുകളിൽ നിന്നും വിവോ വി29ഇ-യെ വ്യത്യസ്തമാക്കുന്നത്. മിഡ് റേഞ്ച് സെഗ്മെന്റിലാണ് വിവോ ഈ സ്മാർട്ട്ഫോൺ വിപണിയിൽ എത്തിച്ചത്. അതുകൊണ്ടുതന്നെ സാധാരണക്കാരുടെ പോക്കറ്റിൽ ഒതുങ്ങിയിരുന്നില്ല. ഇപ്പോഴിതാ 1000 രൂപയുടെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ വിവോ വി29ഇ-യുടെ പുതുക്കിയ നിരക്കുകളെ കുറിച്ച് അറിയാം.
8 റാം ജിബി പ്ലസ് 128 ജിബി, 8 റാം പ്ലസ് 256 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് വിവോ വി29ഇ വിപണിയിൽ എത്തിച്ചത്. ഇവയിൽ 128 സ്റ്റോറേജിന് 27000 രൂപയായിരുന്നു വില. നിലവിൽ, ആമസോൺ വഴി 25,389 രൂപയ്ക്ക് സ്മാർട്ട്ഫോൺ വാങ്ങാനാകും. അതേസമയം, 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിന്റെ വില 28,999 രൂപയായിരുന്നു. ഇപ്പോൾ 28,430 രൂപയ്ക്ക് വാങ്ങാനാകും. ആർട്ടിസ്റ്റിക് റെഡ്, ആർട്ടിസ്റ്റിക്ക് ബ്ലൂ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുക.
Post Your Comments