Latest NewsIndiaNews

കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

തടിയന്റവിട നസീർ ഉൾപ്പെട്ട കേസിലാണ് എൻഐഎയുടെ റെയ്ഡ്

ന്യൂഡൽഹി: കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എൻഐഎയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. ബെംഗളൂരു, ചെന്നൈ ഉൾപ്പെടെയുള്ള 17 ഓളം നഗരങ്ങളിലാണ് എൻഐഎ സംഘം റെയ്ഡ് നടത്തിയിരിക്കുന്നത്. ബെംഗളൂരു ജയിലിലെ ഭീകരവാദ പ്രവർത്തനങ്ങളുടെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് പരിശോധന.

തടിയന്റവിട നസീർ ഉൾപ്പെട്ട കേസിലാണ് എൻഐഎയുടെ റെയ്ഡ്. കഴിഞ്ഞ വർഷം ബെംഗളൂരുവിൽ സ്ഫോടനം നടത്താൻ അഞ്ചംഗ സംഘം പദ്ധതിയിട്ടിരുന്നു. തുടർന്ന് ഇവരെ സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം പിടികൂടുകയായിരുന്നു. ഇവർക്ക് ആവശ്യമായ പരിശീലനങ്ങൾ തടിയന്റെ നസീർ ജയിലിൽ വച്ച് നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, നസീറിന്റെ ബാങ്ക് അക്കൗണ്ട് വഴി ഗൾഫിൽ നിന്ന് ഒരു ലക്ഷം രൂപയുടെ ഇടപാടും നടന്നിട്ടുണ്ട്.

Also Read: തന്റെ കുടുംബത്തിന്റെ നേര്‍ച്ചയായിരുന്നു കിരീടം, കിരീടം നല്‍കിയതില്‍ വിശ്വാസികള്‍ക്ക് പ്രശ്‌നമില്ല: സുരേഷ് ഗോപി

ഭീകരവാദ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ നഗരങ്ങളിൽ റെയ്ഡ് നടത്തിയിരിക്കുന്നത്. നിലവിൽ, ചെന്നൈയിൽ നടത്തിയ പരിശോധനയിൽ തമിം അശോക്, ഹസൻ അലി എന്നീ രണ്ട് പ്രതികളെ എൻഐഎ പിടികൂടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button