പാരിസ്: ഫ്രാൻസിലെ മൗലികാവകാശങ്ങളുടെ പട്ടികയിൽ ഇനി മുതൽ ഗർഭച്ഛിദ്രവും. ലോകത്ത് ഇതാദ്യമായാണ് ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടന അവകാശമാക്കി ഒരു രാജ്യം പ്രഖ്യാപിക്കുന്നത്. പാർലമെന്റിന്റെ ഇരു സഭകളുടെയും പ്രത്യേക സംയുക്ത വോട്ടെടുപ്പിൽ എംപിമാരും സെനറ്റ് അംഗങ്ങളും ചേർന്നാണ് ഗർഭച്ഛിദ്രത്തെ മൗലികാവകാശമാക്കി മാറ്റിയത്. വോട്ടെടുപ്പിൽ 780 പേർ അനുകൂലമായാണ് ബില്ലിനെ പിന്തുണച്ചത്. അതേസമയം, 72 പേർ എതിർപ്പ് അറിയിച്ചു.
ഗർഭച്ഛിദ്രം മൗലികാവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ചരിത്രപരമായ ബില്ലിന് പിന്നാലെ വൻ ആഘോഷങ്ങളാണ് ഫ്രാൻസിൽ നടക്കുന്നത്. ശരീരം നിങ്ങളുടേത് മാത്രമാണെന്നും അതിൽ അഭിപ്രായം പറയുവാനോ തീരുമാനമെടുക്കുവാനോ ആർക്കും അവകാശമില്ലെന്നും പ്രധാനമന്ത്രി ഗബ്രിയേൽ അത്തൽ വ്യക്തമാക്കി. ഇന്ന് അമേരിക്ക അടക്കമുള്ള പല രാജ്യങ്ങളും ഗർഭച്ഛിദ്രത്തിന് നൽകുന്ന നിയമപരിരക്ഷകൾ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇതിനിടെയാണ് ഫ്രാൻസ് ഗർഭച്ഛിദ്രം മൗലികാവകാശമാക്കി പ്രഖ്യാപിക്കുന്നത്.
Also Read: വീട് കുത്തിത്തുറന്ന് സകലതും മോഷ്ടിച്ചു; തമിഴ്നാട് സ്വദേശികളായ 4 സ്ത്രീകൾ പോലീസിന്റെ വലയിൽ
Post Your Comments