സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 47,000 രൂപയും, ഗ്രാമിന് 5875 രൂപയുമാണ് ഇന്നത്തെ നിലവാരം. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെയും സ്വർണവിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. ശനിയാഴ്ച സ്വർണവില കുതിച്ചുയർന്നിരുന്നു. പവന് 680 രൂപയും ഗ്രാമിന് 85 രൂപയുമാണ് അന്ന് വർദ്ധിച്ചത്.
അന്താരാഷ്ട്ര സ്വർണവില നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 2.08 ഡോളർ ഇടിഞ്ഞ് 2081.40 ഡോളർ എന്നതാണ് അന്താരാഷ്ട്ര വില നിലവാരം. അന്താരാഷ്ട്ര സ്വർണവില അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര സ്വർണവില നിശ്ചയിക്കാറുള്ളത്. അതുകൊണ്ടുതന്നെ, അന്താരാഷ്ട്ര വിലയിലെ നേരിയ മാറ്റങ്ങൾ പോലും ആഭ്യന്തര വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും.
Also Read: മരുന്നുകൾ 70 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും! ‘നീതി മെഡിക്കൽ സ്കീം’ പദ്ധതി ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്ത് വെളളി വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 76.90 രൂപയാണ് വില. 8 ഗ്രാമിന് 615.20 രൂപ,10 ഗ്രാമിന് 769 രൂപ,100 ഗ്രാമിന് 7690 രൂപ, ഒരു കിലോഗ്രാമിന് 76900 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് കുറഞ്ഞത്.
Post Your Comments