Latest NewsNewsIndia

60 കോടിയിലധികം വിലമതിക്കുന്ന ആഡംബര കാറുകള്‍, ശിവം മിശ്രയില്‍ നിന്ന് ഇഡി കണ്ടെത്തിയത് കണക്കില്ലാത്ത സ്വത്തുക്കള്‍

കാണ്‍പൂര്‍: കാണ്‍പൂരിലെ ബന്‍ഷിധര്‍ പുകയില കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടികളുടെ അനധികൃത സ്വത്തുക്കള്‍ കണ്ടെത്തി. കാണ്‍പൂര്‍, ഡല്‍ഹി, മുംബൈ, ഗുജറാത്ത് തുടങ്ങി കമ്പനിയുടെ 20 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. കമ്പനിയുടെ വിറ്റുവരവ് 20 മുതല്‍ 25 കോടി രൂപ വരെയാണ് കണക്കുകളില്‍ കാണിക്കുന്നത്, എന്നാല്‍ വാസ്തവത്തില്‍ ഈ വിറ്റുവരവ് ഏകദേശം 100-150 കോടി രൂപയാണ്.

Read Also:

 

കമ്പനി ഉടമയുടെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് 60 കോടിയിലധികം വിലമതിക്കുന്ന കാറുകള്‍ കണ്ടെത്തി. 16 കോടി രൂപ വിലമതിക്കുന്ന റോള്‍സ് റോയ്സ്, ലംബോര്‍ഗിനി, ഫെരാരി, തുടങ്ങിയ ആഡംബര കാറുകളാണ് ബന്‍ഷിധര്‍ ടൊബാക്കോ കമ്പനി ഉടമയുടെ മകന്‍ ശിവം മിശ്രയുടെ വസതിയില്‍ പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയത്. ഒപ്പം 2.5 കോടി രൂപ വിലമതിക്കുന്ന വജ്രം പതിച്ച വാച്ചുകള്‍ ഉള്‍പ്പെടെ അഞ്ച് വാച്ചുകളും കണ്ടെത്തിയിട്ടുണ്ട്.

ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ നാലരക്കോടി രൂപ പിടിച്ചെടുത്തതായാണ് സൂചന. വളരെ പ്രധാനപ്പെട്ട ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വര്‍ഷങ്ങളായി പുകയില വ്യാപാരം നടത്തുന്ന മുന്ന മിശ്ര എന്ന കെകെ മിശ്രയ്ക്ക് നയാഗഞ്ചില്‍ പഴയ ഓഫീസ് ഉണ്ടെന്നാണ് വിവരം. 6 വാഹനങ്ങളിലായി എത്തിയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തത്. നിലവില്‍ കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ്, ബിനാമി സ്വത്തുക്കള്‍ എന്നിവയും പരിശോധിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button