തിരുവനന്തപുരം: പിണറായി സർക്കാരിൻ്റെ രണ്ടാം വാർഷികത്തിന് സെക്രട്ടേറിയേറ്റ് കെട്ടിടവും പൂന്തോട്ടവും ദീപാലങ്കാരം ചെയ്തത് 11.26 ലക്ഷം രൂപയ്ക്ക്. പൊതുകാര്യങ്ങൾക്കായി ഒന്നിനും പണം തികയില്ലെന്നും കേന്ദ്രം വിഹിതം തരുന്നില്ലെന്നും പത്രസമ്മേളനങ്ങളിലും കിട്ടുന്ന അവസരങ്ങളിലുമൊക്കെ പരാതി പറയുന്ന ധനമന്ത്രി കെ എൻ ബാലഗോപാലൻ തന്നെയാണ് ധൂർത്തിനായി തുക അനുവദിച്ചത്.
തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സുരേഷിൻ്റെ ഡി.എസ്. ഇലക്ട്രിക്കൽ സിനായിരുന്നു ദീപാലങ്കാരത്തിൻ്റെ ചുമതല. രണ്ടാം വാർഷിക ആഘോഷം 2023 മെയ് മാസം ആയിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും കഴിഞ്ഞ ദിവസം ( ഫെബ്രുവരി 29ന് ) കരാറുകാരന് 11.26 ലക്ഷം അനുവദിച്ച് പൊതുഭരണ വകുപ്പിൽ നിന്ന് ഉത്തരവിറങ്ങി. ട്രഷറി നിയന്ത്രണം ഉള്ളതുകൊണ്ട് പണം കിട്ടാൻ കരാറുകാരൻ ഇനിയും കാത്തിരിക്കേണ്ടി വരും. 1 ലക്ഷം രൂപക്ക് മുകളിലുള്ള ബിൽ മാറാൻ ധനവകുപ്പിൻ്റെ പ്രത്യേക അനുമതി വേണം.
ഖജനാവിലെ ലക്ഷങ്ങൾ ഇങ്ങനെ പല രീതിയിൽ ഒഴുകി പോകുന്നതിന് കൈയ്യും കണക്കും ഇല്ല. തോന്നിയതു പോലെ ചെലവഴിക്കും. എന്നിട്ട് സാമ്പത്തിക പ്രതിസന്ധിയെന്ന് വാവിട്ട് നിലവിളിക്കും. ബാലഗോപാലിൻ്റെ ധനകാര്യ മാനേജമെൻ്റ് ശ്രീലങ്കക്ക് സമാനമാണെന്നാണ് ധനകാര്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സർക്കാരിന്റെ ഷോ ഓഫ് കാണിക്കുന്നതിനെല്ലാം പണമുണ്ടെന്ന് സോഷ്യൽ മീഡിയ പരിഹസിക്കുന്നു.
Post Your Comments