KeralaLatest NewsNews

ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ നടന്നത് ബോംബ് സ്ഫോടനം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം ഊർജ്ജിതം

ഇന്ന് ഉച്ചയോടെയാണ് നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന കഫേയിൽ പൊട്ടിത്തെറി നടന്നത്

ബെംഗളൂരു: കർണാടകയിലെ രാമേശ്വരം കഫേയിൽ നടന്നത് ബോംബ് സ്ഫോടനമെന്ന് സ്ഥിരീകരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അപകടം നടക്കുന്നതിന് മുൻപും ശേഷവുമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിട്ടുണ്ട്. കഫേയിൽ അജ്ഞാതനായ ഒരാൾ ബാഗ് ഉപേക്ഷിച്ച് പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കഫേയിൽ ഭക്ഷണം കഴിക്കാൻ എത്തിയശേഷം അവിടെ വെച്ച് ബാഗ് ഉപേക്ഷിക്കുകയായിരുന്നു. ബാഗിൽ ഉണ്ടായിരുന്ന സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്.

ഇന്ന് ഉച്ചയോടെയാണ് നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന കഫേയിൽ പൊട്ടിത്തെറി നടന്നത്. കഫേയിൽ ഉണ്ടായിരുന്ന ഒൻപതോളം പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇതിൽ നാല് പേരെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമല്ലെന്ന് പോലീസ് വ്യക്തമാക്കി. സ്ഥലത്ത് ഫോറൻസിക് സംഘമെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. കഫേയ്ക്ക് സമീപത്തുള്ള സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്.

Also Read: ആഭ്യന്തര സൂചികകൾ മുന്നേറി, മാർച്ചിലെ ആദ്യ ദിനം ആഘോഷമാക്കി ഓഹരി വിപണി

shortlink

Related Articles

Post Your Comments

Related Articles


Back to top button