Latest NewsKerala

മരപ്പട്ടി ശല്യവും ചോർച്ചയും: മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് മുമ്പേ 48.91 ലക്ഷം രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: മന്ത്രി മന്ദിരങ്ങളിലെ മരപ്പട്ടി ശല്യവും ചോർച്ചയെയും പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി പ്രതികരിച്ചത് ഏറെ വാർത്തയായിരുന്നു. എന്നാൽ അതിനു മുമ്പേതന്നെ മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 48.91 ലക്ഷം രൂപ അനുവദിച്ചു.

പൊതുമരാമത്ത് വകുപ്പാണ് ഭരണാനുമതി നൽകി ഉത്തരവിറക്കിയത്. പിന്നാലെയായിരുന്നു മുഖ്യമന്ത്രി ഔദ്യോഗിക വസതിയുടെ ശോചനീയാവസ്ഥയെ കുറിച്ച് പ്രതികരിച്ചത്. ക്ലിഫ് ഹൗസിൽ ഒരു ഗ്ലാസ് വെള്ളം അടച്ചുവെച്ചില്ലെങ്കിൽ മരപ്പട്ടിയുടെ മൂത്രം വീഴുമെന്ന സ്ഥിതിയാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

‘വലിയ സൗകര്യങ്ങളോടെയാണ് മന്ത്രിമാർ താമസിക്കുന്നതെന്നാണല്ലോ ജനങ്ങളൊക്കെ കരുതുന്നത്. ആ മന്ത്രിമാർ താമസിക്കന്ന ചില വീടുകളുടെ അവസ്ഥ എന്താണ്? രാവിലെ ഇടേണ്ട ഷർട്ടൊക്കെ ഇസ്തിരിയിട്ട് വച്ചുവെന്ന് കരുതുക. കുറച്ച് കഴിയുമ്പോൾ അതിന്റെ മേൽ വെള്ളം വീഴും. ഏതാ വെള്ളം? മരപ്പട്ടിയുടെ മൂത്രം’-മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button