സന്ദേശ്ഖലിയിലെ ഭൂമി തട്ടിപ്പും ബലാത്സംഗവും കൊലപാതകവും തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. സന്ദേശ്ഖാലിയിലെ ഗ്രാമവാസികൾ ഭൂമി കയ്യേറ്റവും ലൈംഗികാതിക്രമവും ആരോപിച്ച് ഒന്നിലധികം കേസുകൾ തൃണമൂൽ നേതാവിന്റെ പേരിൽ ഉണ്ട്.
55 ദിവസം ഒളിവിൽ കഴിഞ്ഞിരുന്ന ഷാജഹാനെതിരെ പ്രധാനമന്ത്രി മോദി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സംസ്ഥാനത്തെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബസിർഹട്ടിലെ കോടതിയിൽ ഇയാളെ ഇന്ന് ഹാജരാക്കിയേക്കും. നോർത്ത് 24 പർഗാനാസിലെ മിനാഖാനിൽ നിന്നാണ് പിടിച്ചത്. 55 വയസുണ്ട്. ഇയാളെ വേഗം അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
ബലം പ്രയോഗിച്ച് ഭൂമി പിടിച്ചടക്കൽ, സ്ത്രീപീഡനം തുടങ്ങിയ കുറ്റങ്ങൾ ഇയാളുടെ പേരിലുണ്ട്. രണ്ടു ബി ജെ പി പ്രവർത്തകരെ കൊന്ന കേസിലും പ്രതിയാണ്.
മുൻപ് സി പി എമ്മിൽ ഉണ്ടായിരുന്ന ഇയാൾ പിന്നീട് മമത ബാനർജി അധികാരത്തിലെത്തിയതോടെ തൃണമൂലിൽ ചേർന്നു. കുടിലിൽ നിന്ന് കൊട്ടാരത്തിലേക്ക് ആയിരുന്നു ഇയാളുടെ വളർച്ച. അതെല്ലാം അനധികൃതമായി ഉണ്ടാക്കിയ സ്വത്ത് ആയിരുന്നു. പാവപ്പെട്ട പട്ടികജാതി വർഗക്കാരുടെ ഭൂമി ഇയാൾ കൈക്കലാക്കി. ജനുവരി 5 ന് സംസ്ഥാനത്തെ സന്ദേശ്ഖാലി പ്രദേശത്തെ ഷാജഹാന്റെ വസതിയിൽ നടത്തിയ റെയ്ഡിനിടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ സംഘം ആക്രമിക്കപ്പെട്ട് 55 ദിവസത്തിന് ശേഷമാണ് അറസ്റ്റ്.
തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമവും ഭൂമി കൈയേറ്റവും സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് ഫെബ്രുവരി ആദ്യവാരം മുതൽ സന്ദേശ്ഖാലി തിളച്ചുമറിയുകയാണ്. പ്രാദേശിക തൃണമൂൽ നേതാക്കൾ. ഷിബോപ്രസാദ് ഹസ്ര, ഉത്തം സർദാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, അവർക്കെതിരെ ലൈംഗികാതിക്രമം ആരോപിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്, എന്നാൽ സൂത്രധാരൻ ഷാജഹാൻ സുരക്ഷാ ഏജൻസികളെ വെട്ടിച്ച് ഒളിവിൽ ആയിരുന്നു.
Post Your Comments