Latest NewsNewsIndia

ഗുജറാത്ത് തീരത്ത് വന്‍ മയക്കുമരുന്ന് വേട്ട, പിടിച്ചെടുത്തത് 3300 കിലോ മയക്കുമരുന്ന്

ലഹരിമരുന്നുകള്‍ എത്തിയത് പാകിസ്ഥാനില്‍ നിന്ന്

ഗാന്ധിനഗര്‍: ഗുജറാത്ത് തീരത്ത് വന്‍ മയക്കുമരുന്ന് വേട്ട. ഇന്ത്യന്‍ നാവികസേനയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) ചേര്‍ന്ന് ഗുജറാത്തിലെ പോര്‍ബന്തറിന് സമീപം ബോട്ടില്‍ നിന്ന് 3,300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു. 3089 കിലോഗ്രാം ചരസും 158 കിലോ മെത്താംഫെറ്റമിനും 25 കിലോ മോര്‍ഫിനുമാണ് കണ്ടെടുത്തത്. കപ്പലിലെ ജീവനക്കാരായ അഞ്ച് പാക് പൗരന്മാരെ അറസ്റ്റ് ചെയ്തു.

Read Also: എംജിആറിന് ശേഷം പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ഒരേയൊരു മുഖ്യമന്ത്രി ജയലളിതയാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ചൊവ്വാഴ്ച പോര്‍ബന്തറിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു കപ്പല്‍ നിരീക്ഷണ വിമാനത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കപ്പല്‍ തടയാന്‍ നാവികസേന കപ്പല്‍ വഴിതിരിച്ചുവിട്ടുവെന്ന് ഇന്ത്യന്‍ നാവികസേന പ്രസ്താവനയില്‍ പറഞ്ഞു. എന്‍സിബിയുമായുള്ള കൂട്ടായ ശ്രമത്തിലൂടെയാണ് മയക്കുമരുന്ന് കടത്ത് തടയനായത്.

ഒരാഴ്ച മുമ്പ് പൂനെയിലും ന്യൂഡല്‍ഹിയിലുമായി രണ്ട് ദിവസത്തെ റെയ്ഡുകളില്‍ 2,500 കോടി രൂപ വിലമതിക്കുന്ന 1,100 കിലോഗ്രാം മൊഫെഡ്രോണ്‍ പിടിച്ചെടുത്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button