കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല മുന്‍ വി.സി ഗോപിനാഥ് രവീന്ദ്രനെതിരെ കെ.എസ്.യു. 20 ലക്ഷം രൂപ സര്‍വകലാശാല ഫണ്ടില്‍ നിന്നും കേസ് നടത്താന്‍ ഉപയോഗിച്ചുവെന്ന വിവരാവകാശ രേഖകള്‍ കെ.എസ്.യു പുറത്തുവിട്ടു.
പുനര്‍നിയമന കാലത്ത് ശമ്പളമായി വിസി 59 ലക്ഷം രൂപ കൈപ്പറ്റി. വീട് മോടിപിടിപ്പിക്കാന്‍ സര്‍വകലാശാല ഫണ്ട് ഉപയോഗിച്ചുവെന്നും വിസിയുടെ വീട്ടില്‍ കര്‍ട്ടന്‍ വാങ്ങാന്‍ 42,396 രൂപ വിനിയോഗിച്ചെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. പുനര്‍ നിയമന കാലത്ത് ശമ്പളമായി കൈപ്പറ്റിയ 59 ലക്ഷം രൂപ തിരിച്ചുപിടിക്കണമെന്ന് കെ. എസ്.യു ആവശ്യപ്പെടുന്നു.
മുന്‍ വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദാക്കിയ പശ്ചാത്തലത്തില്‍ വിസിയായിരിക്കെ ചെലവഴിച്ച മുഴുവന്‍ തുകയും തിരിച്ച് പിടിക്കണമെന്ന് കെഎസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.
Post Your Comments