Latest NewsIndiaBollywoodNewsEntertainment

പഞ്ചായത്ത് താരം അഞ്ജല്‍ തിവാരി മരണപ്പെട്ടു? അഭ്യൂഹം

ബൈക്ക് യാത്രികൻ തത്ക്ഷണം മരിച്ചു.

വാഹനാപകടത്തില്‍ പഞ്ചായത്ത് താരം അഞ്ജല്‍ തിവാരി മരണപ്പെട്ടുവെന്ന് വാർത്തകൾ. ബീഹാറിലെ കൈമൂർ ജില്ലയിൽ കഴിഞ്ഞ ദിവസം രാവിലെ ഉണ്ടായ അപകടത്തിൽ രണ്ടു നടിമാരും ഒരു പിന്നണി ഗായകനുമടക്കം 9 പേർ മരിച്ചെന്നാണ് വാർത്ത. ചലച്ചിത്ര പ്രവർത്തകർ സഞ്ചരിച്ചിരുന്ന എസ്.യു.വിയാണ് അപകടത്തില്‍പ്പെട്ടതെന്നും ബൈക്കിനെ മറികടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടമെന്നുമാണ് വിവരം.

read also: പതിവായി തുളസിയില ഇട്ട ചായ കുടിക്കൂ, അത്ഭുതകരമായ മാറ്റങ്ങൾ അറിയാം

ആദ്യം ബൈക്കിനെ ഇടിച്ച കാർ നിരങ്ങി റോഡിന്റെ ഒരു വശത്തേക്ക് പോയപ്പോള്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികൻ തത്ക്ഷണം മരിച്ചു. നടിമാരായ അഞ്ജല്‍ തിവാരി, സിമ്രാൻ ശ്രീവാസ്തവ, ഗായകൻ ഛോട്ടു പാണ്ഡെ എന്നിവരാണ് മരിച്ചതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.

പഞ്ചായത്ത് എന്ന വെബ് സീരിസിന്റെ സീസണ്‍ രണ്ടില്‍ രവീണ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അഞ്ജല്‍.

shortlink

Post Your Comments


Back to top button