പേടിഎമ്മിന്റെ മാതൃക കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷന്റെ ചെയർമാൻ സ്ഥാനത്ത് നിന്നും വിജയ് ശേഖർ ശർമ പടിയിറങ്ങി. പേടിഎം പേയ്മെന്റ് ബാങ്കിന്റെ ബോർഡ് മെമ്പർ സ്ഥാനവും രാജിവെച്ചിട്ടുണ്ട്. ഇതോടെ, ബോർഡിൽ പുനക്രമീകരണം നടത്താനാണ് പേടിഎമ്മിന്റെ തീരുമാനം. എക്സ് പോസ്റ്റ് മുഖാന്തരമാണ് രാജിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിജയ് ശേഖർ ശർമ പങ്കുവെച്ചത്. പേടിഎം കനത്ത സമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ചെയർമാൻ സ്ഥാനത്തു നിന്നും വിജയ് ശേഖർ ശർമ പടിയിറങ്ങുന്നത്.
അനധികൃത ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് റിസർവ് ബാങ്ക് പേടിഎമ്മിന്റെ ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ വർഷം ജനുവരി 31നാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. പേടിഎം പേയ്മെന്റ്സ് ബാങ്ക് ഉപഭോക്താക്കൾ വാലറ്റ്, ഫാസ്ടാഗ്, നാഷണൽ കോമൺ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കുന്നത് റിസർവ് ബാങ്ക് വിലക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഫെബ്രുവരി 29 വരെയാണ് ഇടപാടുകൾ നിർത്താൻ ആവശ്യപ്പെട്ടിരുന്നതെങ്കിലും, ഉപഭോക്താക്കളുടെ അഭ്യർത്ഥന മാർച്ച് 15 വരെ സമയപരിധി റിസർവ് ബാങ്ക് ദീർഘിപ്പിക്കുകയായിരുന്നു.
Also Read: ഭവനത്തിൽ ലക്ഷ്മീ പ്രീതികരമായ ഈ അഞ്ചു വസ്തുക്കൾ ഒരിക്കലും ഒഴിവാക്കാൻ പാടില്ല
Post Your Comments