വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരാന്‍ തുടങ്ങുന്നതിനെയാണ് ആമാശയ കാന്‍സര്‍ അഥവാ വയറിലെ അര്‍ബുദം അല്ലെങ്കില്‍ ഗ്യാസ്ട്രിക് കാന്‍സര്‍ എന്ന് പറയുന്നത്. മാറിയ ജീവിതശൈലിയും ഭക്ഷണരീതിയുമാണ് വയറിലെ അര്‍ബുദ സാധ്യതയെ കൂട്ടുന്നത്. അതുപോലെ തന്നെ ചില അണുബാധകള്‍, അള്‍സര്‍, ഹൈപ്പര്‍ അസിഡിറ്റി, മോശം ഭക്ഷണം രീതി, പുകവലി എന്നിവയെല്ലാം ആമാശയ കാന്‍സറിന് കാരണമാകാം.
Read Also: 25 കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതിനു പിന്നാലെ ഭാര്യ ദുഃഖം സഹിക്കാനാവാതെ ജീവനൊടുക്കി
ആമാശയ ക്യാന്‍സറിനുള്ള പ്രധാന കാരണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കാം
1. ഹെലിക്കോബാക്റ്റര്‍ പൈലോറി അണുബാധ: ഈ ബാക്ടീരിയ ആമാശയ ക്യാന്‍സറിനുള്ള പ്രധാന അപകട ഘടകമാണ്.
2. ഭക്ഷണത്തിലെ ഘടകങ്ങള്‍: ഉപ്പിട്ട ഭക്ഷണത്തിന്റെ അമിത ഉപയോഗം, പഴങ്ങളും പച്ചക്കറികളും കുറച്ച് കഴിക്കുന്നത്, പുകവലി തുടങ്ങിയവയൊക്കെ അപകടസാധ്യത വര്‍ദ്ധിപ്പിക്കും.
3. മദ്യത്തിന്റെയും പുകയില ഉല്‍പന്നങ്ങളുടെയും ഉപയോഗം: മദ്യത്തിന്റെയും പുകയില ഉല്‍പന്നങ്ങളുടെയും ഉപയോഗവും ആമാശയ ക്യാന്‍സര്‍ വരാനുള്ള സാധ്യതയെ കൂട്ടാം.
4. ജനിതക കാരണങ്ങള്‍: പാരമ്പര്യമായി ചില ജനിതക രോഗങ്ങളുണ്ടെങ്കില്‍ ആളുകള്‍ക്ക് ആമാശയ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്.
Post Your Comments