Latest NewsIndiaNews

നിങ്ങൾ ഈ പരിക്കിനെ സധൈര്യം മറികടക്കുമെന്ന് ഉറപ്പുണ്ട്: മുഹമ്മദ് ഷമിയ്ക്ക് പിന്തുണയുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: പരിക്കേറ്റതിനെ തുടർന്നുണ്ടായ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വിശ്രമിക്കുന്ന ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് ആ ശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിവേഗം പരിക്കിൽ നിന്ന് മുക്തനായി പൂർണ ആരോഗ്യവാനായി തിരിച്ചെത്താൻ കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

Read Also: മൈനറായ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി: രണ്ട് പേർ പിടിയിൽ

കാലിലെ ആങ്കിളിനുണ്ടായ പരിക്കിനെ തുടർന്നാണ് മുഹമ്മദ് ഷമി ശസ്ത്രക്രിയയ്ക്ക് വിധേയായത്. നിങ്ങൾ ഈ പരിക്കിനെ സധൈര്യം മറികടക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഷമി പങ്കുവച്ച കുറിപ്പ് ഷെയർ ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

ശസ്ത്രക്രിയ വിജയകരമെന്ന് ഷമി അറിയിച്ചിരുന്നു. മുഹമ്മദ് ഷമി അവസാനമായി കളിച്ചത് ഏകദിന ലോകകപ്പിലാണ്. ടൂർണമെന്റിൽ പരിക്കുമായി കളിച്ച താരം, വേദന മറികടക്കാൻ മത്സരത്തിന് തൊട്ടുമുൻപ് കുത്തിവയ്പ്പുകൾ എടുത്തിരുന്നു.

Read Also: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ? എന്ന ചോദ്യത്തിന് കൈ മലര്‍ത്തി എഐസിസി: ഇതുവരെ ഒരു സൂചനയും ഇല്ലെന്ന് നേതൃത്വം

shortlink

Related Articles

Post Your Comments

Related Articles


Back to top button