KeralaLatest NewsNews

9 ജില്ലകളിൽ ഇന്ന് കനത്ത ചൂടിന് സാധ്യത, മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

9 ജില്ലകളിലെയും താപനില സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്

സംസ്ഥാനത്ത് ഇന്നും താപനില ഉയരും. ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ 9 ജില്ലകൾക്ക് ഇന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

9 ജില്ലകളിലെയും താപനില സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പവുമുള്ള വായു കാരണം ഈ ജില്ലകളിലെ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. താപനില ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് പരമാവധി തടയേണ്ടതാണ്. കൂടാതെ, നിർജ്ജലീകരണം ഒഴിവാക്കാൻ നിശ്ചിത ഇടവേളകളിൽ വെള്ളം കുടിക്കണം.

Also Read: കാട്ടാന ആക്രമണത്തെ തുടർന്ന് തൊഴിലാളി മരിച്ച സംഭവം: മൂന്നാറിൽ എൽഡിഎഫ് ഹര്‍ത്താൽ, റോഡ് ഉപരോധിക്കാൻ കോൺഗ്രസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button