KeralaLatest NewsNews

ആലപ്പുഴ തിരിച്ചുപിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്, മത്സരിക്കാന്‍ സമ്മതം അറിയിച്ച് കെ.സി വേണുഗോപാല്‍

ആലപ്പുഴ : കോണ്‍ഗ്രസിന്റെ ലോക്‌സഭാ സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ആലപ്പുഴ സീറ്റില്‍ മത്സരിക്കാന്‍ സംസ്ഥാന നേതൃത്വത്തെ സന്നദ്ധത അറിയിച്ച് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. സ്ഥാനാര്‍ത്ഥി പട്ടികയില്‍ സാമുദായിക സന്തുലനം ഉറപ്പ് വരുത്തി പാര്‍ട്ടി തീരുമാനിച്ചാല്‍ താന്‍ മത്സരിക്കുന്നത് പരിഗണിക്കാമെന്ന് കെ.സി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലും ഒരാഴ്ചക്കുള്ളില്‍ തീരുമാനമുണ്ടായേക്കും. വയനാട്ടില്‍ മത്സരിക്കില്ലെന്ന സൂചന രാഹുല്‍ നല്‍കിയിട്ടില്ലെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

Read Also: ടെക്സ്റ്റൈൽസ് കയറ്റുമതി മേഖലയിൽ ഇന്ത്യയെ ആഗോള ഹബ്ബാക്കി മാറ്റും: പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അമേഠിയിലും രാഹുല്‍ ഗാന്ധി മത്സരിച്ചേക്കും. ഗാന്ധി കുടുംബം വടക്കേ ഇന്ത്യ ഉപേക്ഷിച്ചാലുണ്ടാകാവുന്ന രാഷ്ട്രീയ തിരിച്ചടി കണക്കിലെടുത്താണ് അമേഠിയില്‍ നിന്ന് വീണ്ടും ജനവിധി തേടാന്‍ രാഹുല്‍ തയ്യാറെടുക്കുന്നതെന്നാണ് വിവരം.

2019ലെ തോല്‍വിക്ക് ശേഷം കഴിഞ്ഞയാഴ്ച ഭാരത് ജോഡോ യാത്രയുമായാണ് രാഹുല്‍ അമേഠിയിലേക്കെത്തിയത്. തൊഴിലില്ലായ്മയും, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും എണ്ണിപ്പറഞ്ഞ് 5 വര്‍ഷങ്ങള്‍ക്കിപ്പുറം വോട്ടര്‍മാരോട് സംസാരിച്ചു. രാഹുലിന്റെ അമേഠി പര്യടനത്തിലുടനീളം യുവാക്കളുടെ വലിയ പിന്തുണയും കണ്ടു. തോല്‍വിയില്‍ ഭയന്ന രാഹുലിന് തിരിച്ചുവരാന്‍ ധൈര്യമുണ്ടോയെന്ന ബിജെപിയുടെ വെല്ലുവിളിക്കിടെയാണ് അമേഠിയിലേക്ക് നീങ്ങാനുള്ള തീരുമാനം. കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇക്കുറിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button