Latest NewsKeralaNews

ഗ്യാന്‍വാപിയില്‍ ഹിന്ദുക്കള്‍ക്ക് പൂജ തുടരാം, പള്ളിക്കമ്മിറ്റിയുടെ അപ്പീല്‍ അലഹബാദ് ഹൈക്കോടതി തള്ളി

അലഹബാദ്: വാരണാസി ഗ്യാന്‍വാപി മസ്ജിദിന്റെ ഒരു ഭാഗത്തെ നിലവറകളില്‍ ഹൈന്ദവ വിഭാഗത്തിന് പൂജ അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ഹിന്ദുവിഭാഗത്തിന് പൂജ തുടരാം. ജസ്റ്റിസ് രോഹിത് രജ്ജന്‍ അഗര്‍വാളിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. 30 വര്‍ഷത്തിന് ശേഷമാണ് നിലവറകളില്‍ പൂജ നടത്താന്‍ വാരണാസി കോടതി അനുമതി നല്‍കിയത്. ഇതിനെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Read Also: സാബു എം.ജേക്കബിൻ്റെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണം, സാബുവിന്റെ ഉദ്ദേശ്യശുദ്ധി അപകടം- സന്ദീപ് വാചസ്പതി

1993ല്‍ പൂജ തടഞ്ഞ സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിശ്വാസികളുടെ താല്‍പര്യത്തിന് എതിരായ നടപടിയാണത്. വ്യാസ് കുടുംബത്തിന്റെ ആരാധനയ്ക്കുള്ള അവകാശം റദ്ദാക്കപ്പെട്ടു. ഇത് അനുഛേദം 25 ന്റെ ലംഘനമാണ്. ജില്ലാ കോടതി ഉത്തരവ് എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം ഉള്ളതാണ്. പള്ളിക്കമ്മിറ്റിയുടെ അപ്പീല്‍ നിലനില്‍ക്കുന്നതല്ലെന്നും 54 പേജുള്ള വിധി പ്രസ്താവത്തില്‍ പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button