KeralaLatest NewsNews

കോണ്‍ഗ്രസുകാര്‍ പരസ്പരം കണ്ടാല്‍ അഭിസംബോധന ചെയ്യാറുള്ളത് സുധാകരന്‍ പറഞ്ഞതുപോലെയാണോ? പരിഹസിച്ച് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോണ്‍ഗ്രസുകാര്‍ പരസ്പരം കണ്ടാല്‍ അഭിസംബോധന ചെയ്യാറുള്ളത് സുധാകരന്‍ പറഞ്ഞതുപോലെയാണോ? ആത്മാഭിമാനമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത് അംഗീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

Read Also: വയനാട്ടിലെ മുള്ളിൽകൊല്ലിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം, പശുക്കിടാവിനെ കൊന്നു

‘കോണ്‍ഗ്രസിന്റെ സമരാഗ്‌നിയുടെ മുദ്രാവാക്യം പോലും ബിജെപിക്ക് എതിരല്ല. ഇത്തരം ഒരു പരിപാടിയില്‍ ബിജെപിക്ക് എതിരെയല്ലേ മുദ്രാവാക്യം ഉയരേണ്ടത്? സമരാഗ്‌നി കാരണം കേരളത്തില്‍ ക്രമസമാധാന തകര്‍ച്ച ഉണ്ടാകുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു. ഇന്നലത്തെ കെപിസിസി പ്രസിഡന്റിന്റെ പ്രതികരണത്തിലൂടെ തന്നെ മുദ്രാവാക്യം മനസിലായി’,റിയാസ് പരിഹസിച്ചു.

‘ഒരു എംപിക്ക് പോലും കെപിസിസി പ്രസിഡന്റിനെ മാറി പോകുന്ന അവസ്ഥയാണ് കോണ്‍ഗ്രസിലേത്. കെപിസിസി പ്രസിഡന്റും ബിജെപി സംസ്ഥാന അധ്യക്ഷനും പറയുന്നത് ഒരുപോലെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ എല്‍ഡിഎഫ് തരംഗം തന്നെ ആയിരിക്കും. വടകര കോഴിക്കോട് മണ്ഡലങ്ങള്‍ ഇത്തവണ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കും’, അദ്ദേഹം പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button