Latest NewsNewsIndia

വിവിധ രാജ്യങ്ങളിലേക്ക് ലഹരി മരുന്ന് കടത്ത്: സിനിമാ നിർമ്മാതാവിനായി തെരച്ചിൽ ആരംഭിച്ച് എൻസിബി

ന്യൂഡൽഹി: വിവിധ രാജ്യങ്ങളിലേക്ക് ലഹരിമരുന്ന് കയറ്റുമതി ചെയ്യുന്ന രാജ്യാന്തര ശൃംഖലയിലെ കണ്ണികളെ പിടികൂടി എൻസിബി. ഡൽഹിയിൽ വെച്ചാണ് സംഘം പിടിയിലായത്. നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും (എൻസിബി) ഡൽഹി പൊലീസിന്റെ സ്പെഷൽ സെല്ലും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് സംഘം വലയിലായത്. തമിഴ്‌നാട് സ്വദേശികളായ മൂന്നു പേർ അറസ്റ്റിലായിട്ടുണ്ട്.

ലഹരിമരുന്ന് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന 50 കിലോ സ്യൂഡോഫെഡ്രിൻ ഇവരിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. സിന്തറ്റിക് ലഹരിമരുന്നായ മെത്താംഫെറ്റാമൈൻ നിർമിക്കാൻ ഉപയോഗിക്കുന്നതാണ് സ്യൂഡോഫെഡ്രിൻ. ലഹരിക്കടത്തിന്റെ മുഖ്യസൂത്രധാരൻ ഒരു തമിഴ് സിനിമാ നിർമാതാവാണെന്നാണ് റിപ്പോർട്ട്. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.

രാജ്യത്തേയ്ക്ക് വൻതോതിൽ സ്യൂഡോഫെഡ്രിൻ എത്തുന്നുണ്ടെന്ന് ന്യൂസീലൻഡ് കസ്റ്റംസിൽ നിന്നും ഓസ്ട്രേലിയൻ പൊലീസിൽ നിന്നും എൻസിബിയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടാൻ കഴിഞ്ഞത്. ഒരു കിലോയ്ക്ക് ഏകദേശം 1.5 കോടി രൂപയ്ക്കാണ് സ്യൂഡോഫെഡ്രിൻ ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും വിൽക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യാന്തര വിപണിയിൽ 2,000 കോടി രൂപ വിലമതിക്കുന്ന ഏകദേശം 3,500 കിലോ സ്യൂഡോഫെഡ്രിൻ അടങ്ങിയ 45 ചരക്കുകൾ കയറ്റിയയച്ചുവെന്ന് ചോദ്യം ചെയ്യലിൽ ഇവർ വെളിപ്പെടുത്തി. ഭക്ഷ്യവസ്തുക്കളിലാണ് ഇവ ഒളിപ്പിച്ചു കടത്തുന്നതെന്നും ഇവർ മൊഴി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button