Latest NewsNewsIndia

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ: വെടിവെയ്പ്പിൽ കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടു

കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ സുക്മ ജില്ലയിൽ ഏറ്റുമുട്ടൽ നടന്നിരുന്നു

റായ്പൂർ: ഛത്തീസ്ഗഡിൽ നടന്ന ഏറ്റുമുട്ടലിൽ കമ്മ്യൂണിസ്റ്റ് ഭീകരനെ വധിച്ച് ഡിആർജി ജവാന്മാർ. സുക്മ ജില്ലയിൽ നടന്ന വെടിവെയ്പ്പിലാണ് കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടത്. ബുർക്കലങ്ക ജംഗിൾ ഏരിയയിൽ ഡിആര്‍ജി സംഘം നടത്തിയ പരിശോധനയിലാണ് പ്രദേശത്ത് ഭീകരനെ കണ്ടെത്തിയത്. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആർജി പ്രദേശത്ത് ശക്തമായ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരെ കണ്ടതോടെ ഭീകര സംഘം വെടിയുതിർക്കുകയായിരുന്നു.

പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ സുക്മ ജില്ലയിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ബീജാപൂരിൽ നടന്ന കമ്മ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ സായുധ സേനാംഗം വീര മൃത്യുവരിച്ചിരുന്നു. സിഎഎസ് ടീമിനെ നയിച്ചിരുന്ന കമാൻഡർ തീജൗ റാം ഭുര്യയാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. ഗ്രാമത്തിലെ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് സിഎഎഫ് സംഘം നടത്തിയ പട്രോളിങ്ങിനിടെ കമ്മ്യൂണിസ്റ്റ് ഭീകരർ ആക്രമം അഴിച്ചുവിടുകയായിരുന്നു.

Also Read: ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്നവര്‍ക്ക് സൗകര്യമൊരുകാനായി ആരാധനാ സമയം മാറ്റി ക്രിസ്ത്യൻ പളളികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button