Latest NewsKeralaNews

രണ്ട് വയസുകാരിയുടെ മാതാപിതാക്കളും ബന്ധുക്കളും കേരളത്തിലേയ്ക്ക് വരുന്നതും തിരിച്ച് പോകുന്നതും വിമാനത്തില്‍

തിരുവനന്തപുരം: ചാക്കയില്‍നിന്നു കാണാതായ രണ്ടുവയസ്സുകാരിക്കും സഹോദരങ്ങള്‍ക്കും ആധാറോ ജനന സര്‍ട്ടിഫിക്കറ്റോ അടക്കമുള്ള രേഖകളില്ല.

Read Also: ആനന്ദ് ദേവിന് മികച്ച സംവിധായകനുള്ള കോസ്മോ പൊളിറ്റൻ ബിസിനസ്സ് അവാർഡ്

രേഖകള്‍ ലഭിക്കാത്തതിനാല്‍ ഡി.എന്‍.എ. അടക്കമുള്ള പരിശോധനാ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷമേ കുട്ടികളെ വിട്ടുനല്‍കുകയുള്ളൂ. അമ്മയെയും രണ്ടുവയസ്സുകാരിയെയും വഞ്ചിയൂരിലുള്ള സംരക്ഷണകേന്ദ്രത്തിലേക്കും മറ്റ് മൂന്ന് ആണ്‍കുട്ടികളെ ശിശുക്ഷേമസമിതിയിലേക്കുമാണ് മാറ്റിയത്. അമ്മയെയും കുഞ്ഞിനെയും മാറ്റുന്നതിനെതിരെ ബന്ധുക്കള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. അമ്മ നാലു മാസം ഗര്‍ഭിണിയാണ്.

ഒടുവില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം പോലീസ് ഇടപെട്ടാണ് സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റിയത്. മതാപിതാക്കളുടെ ആധാര്‍ രേഖകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതുവെച്ച് ആന്ധ്രപ്രദേശിലെ ഇവരുടെ ഗ്രാമത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

കുഞ്ഞിന്റെ മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളും മറ്റു രേഖകളും പോലീസ് ശേഖരിച്ചു. ബന്ധുക്കളുടെ മൊഴിയും വ്യാഴാഴ്ച രേഖപ്പെടുത്തി. ബാങ്ക് അക്കൗണ്ടുകളിലേക്ക് വലിയ തുകകള്‍ വന്നിട്ടുണ്ടോയെന്നതാണ് പരിശോധിക്കുന്നത്. കുഞ്ഞിന്റെ മാതാപിതാക്കളും വിമാനത്തില്‍ പല സംസ്ഥാനങ്ങളിലേക്കും സഞ്ചരിച്ചതിന്റെ വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. തേന്‍ ശേഖരിക്കാനും വില്‍ക്കാനുമാണ് പോകുന്നതെന്നാണ് ഇവരുടെ മൊഴി. കുഞ്ഞിനെ കാണാതായ ദിവസം ബന്ധുക്കള്‍ ഹൈദരാബാദില്‍ നിന്ന് വിമാനത്തിലെത്തിയതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു.

പത്തു ദിവസം മുന്‍പാണ് കുഞ്ഞും കുടുംബവും തിരുവനന്തപുരത്തെത്തിയത്. ഇവര്‍ക്കൊപ്പം മറ്റു ബന്ധുക്കളും ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. കുഞ്ഞിനെ കാണാതായതോടെ ഇവരെല്ലാം തലസ്ഥാനത്തെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ രക്തപരിശോധനാഫലവും പോലീസ് പ്രതീക്ഷിച്ചിരിക്കുകയാണ്. രക്തത്തില്‍ മദ്യത്തിന്റെയോ മയക്കുന്ന തരത്തിലുള്ള മറ്റെന്തിന്റെയെങ്കിലുമോ അംശമുണ്ടോ എന്നതാണ് പോലീസിന്റെ സംശയം.

എടുത്തുകൊണ്ടു പോയ ശേഷം കുഞ്ഞിനെ പിന്നീട് ഈ സ്ഥലത്ത് ഉപേക്ഷിച്ചതാവാമെന്ന സംശയമാണ് ഇപ്പോള്‍ വീണ്ടും ബലപ്പെടുന്നത്. ഇതിനുപിന്നില്‍ മാതാപിതാക്കള്‍ക്കൊപ്പമുള്ള സംഘമാണോയെന്നതും പരിശോധിക്കുന്നുണ്ട്. കുട്ടികളെയും അമ്മയെയും വിട്ടുനല്‍കണമെന്നാവശ്യപ്പട്ട് അച്ഛനും ബന്ധുക്കളും അടങ്ങുന്ന വലിയൊരു സംഘം പോലീസിനെയും സി.ഡബ്ല്യു.സി.യെയും തുടര്‍ച്ചയായി കാണുന്നുണ്ട്. കുട്ടികളെ കാണാന്‍ അച്ഛന് കഴിഞ്ഞദിവസം അനുവാദം നല്‍കിയിരുന്നു. എത്രയും വേഗം നാട്ടിലേക്കു മടങ്ങാന്‍ അനുമതിവേണമെന്നാണ് ഇവരുടെ ആവശ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button