ക്രോസ്-പോസ്റ്റിംഗ് ഫീച്ചറുമായി മറ്റ് എത്തുന്നു! ഇനി പോസ്റ്റുകൾ എളുപ്പത്തിൽ പങ്കുവയ്ക്കാം

ആദ്യഘട്ടത്തിൽ ക്രോസ്-പോസ്റ്റിംഗ് ഫീച്ചർ ഐഒഎസ് ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് മെറ്റ ലക്ഷ്യമിടുന്നത്

ഉപഭോക്തൃ സൗഹൃദമാക്കാൻ നിരവധി തരത്തിലുള്ള ഫീച്ചറുകൾ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും വാട്സ്ആപ്പിലുമെല്ലാം മെറ്റ അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ക്രോസ്-പോസ്റ്റിംഗ് ഫീച്ചറിന്റെ പണിപ്പുരയിലാണ് മെറ്റ. ഉപഭോക്താക്കൾക്ക് ഒരേസമയം ഫേസ്ബുക്കിലും ത്രെഡ്സിലും പോസ്റ്റുകൾ പങ്കുവയ്ക്കാൻ സഹായിക്കുന്ന ഫീച്ചറാണ് ക്രോസ്-പോസ്റ്റിംഗ്. ഫേസ്ബുക്കിലും, ഇൻസ്റ്റഗ്രാമിലും ഒരേസമയം സ്റ്റോറികളും റീൽസുകളും പങ്കിടാൻ കഴിയുന്ന ഫീച്ചറിന് സമാനമായ അപ്ഡേറ്റാണ് മെറ്റ പരീക്ഷിക്കുന്നത്.

ആദ്യഘട്ടത്തിൽ ക്രോസ്-പോസ്റ്റിംഗ് ഫീച്ചർ ഐഒഎസ് ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് മെറ്റ ലക്ഷ്യമിടുന്നത്. പിന്നീട് ഘട്ടം ഘട്ടമായി മറ്റ് ഉപഭോക്താക്കൾക്കും ഫീച്ചർ ലഭ്യമാക്കുന്നതാണ്. അതേസമയം, യൂറോപ്യൻ യൂണിയന് കീഴിലുള്ള ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകാൻ സാധ്യതയില്ലെന്നാണ് സൂചന. ഫേസ്ബുക്കിൽ നിന്ന് ത്രെഡ്സിലേക്ക് ടെക്സ്റ്റ്, ലിങ്ക് പോസ്റ്റുകൾ പങ്കിടാൻ ഈ ഫീച്ചർ ഉപഭോക്താക്കളെ അനുവദിക്കുന്നതാണ്. ടെക്സ്റ്റ് അപ്ഡേറ്റുകൾക്കൊപ്പം ഫോട്ടോകളോ മറ്റ് മീഡിയകളോ പോസ്റ്റ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാകുന്ന തരത്തിലാണ് ഈ ഫീച്ചറിന്റെ പ്രവർത്തനം.

Also Read: ‘ഊഞ്ഞാലുപോലെ തൂങ്ങുന്ന ചിൻ സ്ട്രാപ്പ് സുരക്ഷിതമല്ല’; വാഹന യാത്രികർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

Share
Leave a Comment