മലയാളികളെ സത്യാനന്തര കാലം പഠിപ്പിക്കുന്ന വലിയ പുള്ളിയാണ്, പക്ഷെ ഒത്തില്ല!! സ്വരാജിനെ പരിഹസിച്ച് സന്ദീപ് വാചസ്പതി

സത്യാനന്തര കാലത്ത് അത് ഫേസ്ബുക്ക് വഴി എന്നേയുള്ളൂ

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കൊലപാതകത്തിനു പിന്നിൽ ആർഎസ്‌എസ്‌ ആണെന്ന വ്യാജ പ്രചാരണം സോഷ്യൽ മീഡിയയിൽ നടത്തുകയാണ് ഇടത് നേതാക്കൾ. കൊലയ്‌ക്ക് പിന്നില്‍ ആർഎസ്‌എസ് ആണെന്ന് സൂചിപ്പിക്കുന്ന പോസ്റ്റ് പങ്കുവച്ച എം. സ്വരാജ് പിന്നീട് ആ കുറിപ്പ് ഡിലീറ്റ് ചെയ്തു. ഇപ്പോഴിതാ ഈ വിഷയത്തിൽ സ്വരാജിനെ ട്രോളി ബിജെപി വക്താവ് സന്ദീപ് വാചസ്പതി.

read also: ഇന്ന് മുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല!! സമരവുമായി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്

‘മലയാളികളെ സത്യാനന്തര കാലം പഠിപ്പിക്കുന്ന വലിയ പുള്ളിയാണ്. വാഹനത്തില്‍ മൈക്ക് കെട്ടി വ്യാജ വാർത്ത പ്രചരിപ്പിച്ച്‌ നാദാപുരത്ത് 1988ല്‍ ഒമ്പത് മുസ്ലിങ്ങളുടെ ജീവൻ എടുത്തു. സത്യാനന്തര കാലത്ത് അത് ഫേസ്ബുക്ക് വഴി എന്നേയുള്ളൂ.. പക്ഷെ, ഒത്തില്ല’ – എന്നായിരുന്നു സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്
.

Share
Leave a Comment