തിരുവനന്തപുരം: ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും സംസ്ഥാന കമ്മിറ്റി തീരുമാനത്തോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകാന്‍ സിപിഎം. സ്ഥാനാര്‍ത്ഥികളായി നിശ്ചയിക്കപ്പെട്ടവര്‍ അതാത് മണ്ഡലങ്ങളിലെ പ്രമുഖരുമായി അനൗപചാരിക കൂടിക്കാഴ്ച തുടങ്ങി.
Read Also: കേന്ദ്ര സർക്കാരിന്റെ ഭാരത് അരിക്ക് വൻ ഡിമാന്റ്: ഒന്നര മണിക്കൂറിനുള്ളിൽ വിറ്റുപോയത് 100 ക്വിന്റൽ
എല്ലാക്കാലവും നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ മേല്‍ക്കൈ നേടുക എന്നത് സിപിഎമ്മിന്റെ ശൈലിയാണ്. ഇത്തവണയും അത് സാധ്യമാക്കാനുളള പ്രവര്‍ത്തനങ്ങളിലാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍. പ്രഖ്യാപനം വരാത്തത് കൊണ്ട് പരസ്യ പ്രചാരണത്തിന് ഇറങ്ങുന്നതിന് ചെറിയ തടസം ഉണ്ടെങ്കിലും മിക്ക സ്ഥാനാര്‍ത്ഥികളും അവരവരുടെ മണ്ഡലങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി ടി.എം തോമസ് ഐസക്ക് മണ്ഡലത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച തുടങ്ങിയിട്ടുണ്ട്. ആറ്റിങ്ങല്‍ സീറ്റ് ലഭിച്ച വി ജോയി എം.എല്‍. എയും പ്രചാരണ രംഗത്തേക്കിറങ്ങി.
പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ മലപ്പുറത്ത് എത്തി പാര്‍ട്ടി നേതാക്കളെ കാണുന്നുണ്ട്. എറണാകുളത്ത് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി കടന്നുവന്ന കെ.ജെ ഷൈന്‍ , മുഖ്യമന്ത്രിയുടെ നവകേരള മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു. വനിതകളുമായുളള മുഖാമുഖത്തിലാണ് സ്ഥാനാര്‍ഥി എത്തിയത്.
Post Your Comments