KeralaLatest NewsNews

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായി, തിരുവനന്തപുരത്ത് പന്ന്യന്‍ തന്നെ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായി. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകും. അദ്ദേഹം മത്സരിക്കാന്‍ സന്നദ്ധതയറിയിച്ചു. വയനാട്ടില്‍ ആനി രാജയാണ് മത്സരിക്കാനിറങ്ങുക. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. അന്തിമ തീരുമാനം ഈ മാസം 26ന് സംസ്ഥാന നേതൃയോഗത്തിലുണ്ടാകും.

Read Also: ആറ്റുകാൽ പൊങ്കാല: ബെംഗളൂരു-കൊച്ചുവേളി സ്പെഷ്യൽ സർവീസ് ഇന്നാരംഭിക്കും

തൃശ്ശൂരില്‍ വി എസ് സുനില്‍കുമാര്‍ ഇടതുമുന്നണിക്കായി മത്സരരംഗത്തിറങ്ങും. മാവേലിക്കരയില്‍ സി എ അരുണ്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകും. സിപിഐ സ്ഥാനാര്‍ത്ഥികളെ ഫെബ്രുവരി 26നാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. സംസ്ഥാന എക്സിക്യൂട്ടിവിന് ശേഷമാകും പ്രഖ്യാപനം. സ്ഥാനാർത്ഥി നിർണയത്തിന് ജില്ലാ നേതൃയോ​ഗം ചേരാൻ നിർദേശം നൽകും. സംസ്ഥാന എക്സിക്യൂട്ടിവിലായിരിക്കും അന്തിമ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button