News

ആറ്റുകാൽ പൊങ്കാല: ബെംഗളൂരു-കൊച്ചുവേളി സ്പെഷ്യൽ സർവീസ് ഇന്നാരംഭിക്കും

സ്പെഷ്യൽ ഫെയർ ട്രെയിൻ ആയതിനാൽ 30 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ വർദ്ധനവ് ഉണ്ടാകും

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ബെംഗളൂരു മുതൽ കൊച്ചുവേളി വരെ സർവീസ് നടത്തുന്ന ബെംഗളൂരു-കൊച്ചുവേളി സ്പെഷ്യൽ ഫെയർ ട്രെയിൻ സർവീസ് ഇന്നാരംഭിക്കും. എസ്എംവിടി ബയ്യപ്പനഹളളി-കൊച്ചുവേളി സ്പെഷ്യൽ (060501) ഇന്ന് രാത്രി 11:55-ന് പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. നാളെ വൈകിട്ട് 7:10-ന് കൊച്ചുവേളിയിൽ എത്തിച്ചേരും. സ്പെഷ്യൽ ഫെയർ ട്രെയിൻ ആയതിനാൽ ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ വർദ്ധനവ് ഉണ്ടാകും. ഇതിനോടകം തന്നെ ട്രെയിനിന്റെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

തിരിച്ചുള്ള സർവീസ് ഫെബ്രുവരി 25-നാണ് ഉണ്ടാവുക. കൊച്ചുവേളിയിൽ നിന്ന് 25-ന് രാത്രി 11 മണിക്ക് സർവീസ് ആരംഭിക്കും. തൊട്ടടുത്ത ദിവസം വൈകിട്ട് 4:30-ന് ബയ്യപ്പനഹളളിയിൽ എത്തും. വൈറ്റ്ഫീൽഡ്, ബംഹാർപേട്ട്, കുപ്പം, സേലം, ഇ-റോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.

Also Read: അക്ബറിന്റെയും സീതയുടെയും പേര് മാറ്റും, പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നത്: ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button