ഇറച്ചി ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആഹാര സാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അവയില്‍ ബാക്ടീരിയകള്‍ വളരുന്നത് കുറയ്ക്കാന്‍ സഹായിക്കാനാണെന്ന് നമുക്കറിയാം. എന്നാല്‍ ഏതു വസ്തുക്കളും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് ഒരു കാലയളവുണ്ട്.

ഇതില്‍ ഏറ്റവും ശ്രദ്ധ നല്‍കേണ്ടത് ഇറച്ചിയുടെ കാര്യത്തിലാണ്. സൂക്ഷിക്കുന്നതില്‍ എന്തെങ്കിലും പാകപ്പിഴവ് സംഭവിച്ചാല്‍ ഭക്ഷ്യവിഷബാധ ഉണ്ടാകും എന്ന കാര്യത്തില്‍ സംശയവും വേണ്ട. ഓരോ തരം ഇറച്ചി വിഭവങ്ങളും എത്ര നേരം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ സാധിക്കുമെന്ന് അറിയണോ ?

ഗ്രൗണ്ട് മീറ്റ്

പൗള്‍ട്രി പോര്‍ക്ക്, ഇളം മാംസം എന്നിവയാണ് ഗ്രൗണ്ട് മീറ്റില്‍ ഉള്‍പ്പെടുന്നത്. ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ സാധിക്കുന്നത് ഏറിയാല്‍ രണ്ടു ദിവസമാണ്. ഫ്രോസന്‍ ചെയ്താണ് സൂക്ഷിക്കുന്നതെങ്കില്‍ നാലു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.

റെഡ് മീറ്റ്

പോര്‍ക്ക്, റെഡ് മീറ്റ് എന്നിവ ഫ്രിഡ്ജില്‍ അഞ്ചു ദിവസം വരെ സൂക്ഷിക്കാം. നാലു മുതല്‍ പന്ത്രണ്ടു മാസം വരെ അവ ഫ്രീസ് ചെയ്തും സൂക്ഷിച്ചാല്‍ പ്രശ്‌നം ഉണ്ടാവില്ല. ഇനി പാകം ചെയ്ത ശേഷം സൂക്ഷിക്കാന്‍ ആണെങ്കില്‍ നാല് ദിവസം വരെ കേടാകില്ല

റോ പൗള്‍ട്രി

ഇത് ഒരു ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. അതും 40 ഡിഗ്രി ഫാരന്‍ ഹീറ്റില്‍ താഴെ മാത്രമാകണം സൂക്ഷിക്കാന്‍. എന്നാല്‍ സീറോ ഡിഗ്രിയില്‍ ഇവ ഒരു വര്‍ഷം വരെ ഫ്രീസ് ചെയ്തു സൂക്ഷിക്കാം.

Share
Leave a Comment