ഇടുക്കി: തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള സമരം വിദ്യാർത്ഥികൾ അവസാനിപ്പിച്ചത് അർദ്ധ രാത്രിയോടെ. നാലുമണിക്ക് തുടങ്ങിയ സമരം ഏഴുമണിക്കൂറോളമാണ് നീണ്ടത്.
പ്രിൻസിപ്പൽ രാജിവെക്കുക, അനർഹമായി ഒരുകുട്ടിക്ക് മാത്രം നൽകിയ മാർക്ക് റദ്ദാക്കുക, ഈ ആവശ്യമുന്നയിച്ച് സമരം നടത്തിയ വിദ്യാർത്ഥികളെ പുറത്താക്കിയ നടപടി പിൻവലിക്കുക, റാഗിംഗ് പരാതി പരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. ഇതിൽ പ്രിൻസിപ്പൽ രാജി വെക്കുന്നതൊഴികെ മറ്റെല്ലാം ചെയ്യാമെന്ന് മാനേജുമെൻറ് ഉറപ്പ് നൽകി.
സബ് കളക്ടറുമായി നടത്തിയ ചർച്ചയിലായിരുന്നു പരിഹാരം. പക്ഷെ പ്രിൻസിപ്പലിന്റെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന നിലപാടുമായി മൂന്നു നിലക്ക് മുകളിൽ ആതമഹത്യ ഭീക്ഷണിയോടെ മുപ്പതിലധികം കുട്ടികൾ ഉറച്ച് നിന്നു. ഡിവൈഎസ്പി മുതൽ തഹസിൽദാർ വരെ എത്തി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഒന്നുമുണ്ടായില്ല.
ഒടുവിൽ രാത്രി പത്തുമണിയോടെ ഡീൻ കുര്യാക്കോസും സബ് കളക്ടർ അരുൺ എസ് നായരുമെത്തി കുട്ടികളുമായി ചർച്ച നടത്തി. അതിൽ കോളേജിൻറെ നിലവിലെ ഭരണസമിതിയെ ഒഴിവാക്കി അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി. അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൽ മാനേജുമെൻറും അധ്യാപകരും ചെയ്ത ക്രമക്കേടുകൾ അന്വേഷിക്കുമെന്നാണ് കുട്ടികൾക്ക് നൽകിയിരിക്കുന്ന ഉറപ്പ്.
Post Your Comments