Latest NewsKeralaDevotional

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

എന്നും പുലർച്ചെ രണ്ടിനാണു തിരുവാർപ്പ് കൃഷ്ണ സ്വാമി ക്ഷേത്ര നട തുറക്കുന്നത്. കംസനിഗ്രഹത്തിനുശേഷം വിശന്നുവലഞ്ഞുനിൽക്കുന്ന ശ്രീകൃഷ്‌ണനാണ് തിരുവാർപ്പിലെ പ്രതിഷ്‌ഠ. ഇന്ത്യയിൽ ആദ്യം നടതുറക്കുന്നതും ഈ ക്ഷേത്രത്തിൽ ആണ്. ഇതേസമയം ദേവസ്വം ബോർഡിന്റെയും മറ്റു ഊരാണ്മ ദേവസ്വങ്ങളുടെയും ക്ഷേത്രങ്ങൾ ചന്ദ്രഗ്രഹണമായതിനാൽ ഇന്നു വൈകിട്ട് 5.18 മുതൽ 8.43 വരെ നട അടച്ചിടും.

തിരുവാർപ്പു ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ പൂജകൾ മാറ്റമില്ലാതെ നടത്തുമെങ്കിലും പുറത്തെ ഗോപുരവാതിലുകൾ ഗ്രഹണസമയത്തു തുറക്കില്ല.കംസനിഗ്രഹത്തിനുശേഷം വിശന്നുവലഞ്ഞുനിൽക്കുന്ന ശ്രീകൃഷ്‌ണനാണത്രേ തിരുവാർപ്പിലെ പ്രതിഷ്‌ഠ. പടിഞ്ഞാറേക്കു ദർശനം. നിവേദ്യം മുടക്കാൻ പാടില്ലെന്നതിനാലാണു പൂജകൾ മുടക്കം കൂടാതെ നടത്തുന്നത്. ഒരിക്കൽ വളരെനേരം നീണ്ടുനിന്ന ഒരു ഗ്രഹണസമയത്തു പൂജ മുടങ്ങിയെന്നും പിന്നീടു നട തുറന്നപ്പോൾ ഭഗവാന്റെ അരയിലെ കിങ്ങിണി അരഞ്ഞാണം അഴിഞ്ഞു കാൽക്കൽ കിടക്കുന്നതാണു കണ്ടതെന്നും പറയപ്പെടുന്നു.

ഇതു സംബന്ധിച്ചു പ്രശ്നംവച്ചു നോക്കിയപ്പോഴാണു നിവേദ്യം ഒരിക്കൽപോലും മുടങ്ങാൻ പാടില്ലെന്നതു കണ്ടെത്തിയlത്. അതിനുശേഷം പൂജകൾക്കോ നിവേദ്യത്തിനോ മാറ്റം വരുത്തിയിട്ടില്ല. ക്ഷേത്ര ചടങ്ങുകൾക്ക് ഒന്നിനും ‘നേരമാറ്റം’ പാടില്ലെന്നാണ് അന്നത്തെ പ്രശ്നച്ചാർത്തിൽ എഴുതിയിരുന്നതത്രെ. രാവിലെ പന്തീരടിപൂജയ്ക്കുശേഷം പുല്ലാട്ട് പൂജയെന്ന വിശേഷാൽ പൂജയും  നടക്കും. ദേവസ്വം അറിയിപ്പിൽ ഉദയാസ്തമന പൂജ എന്നാണു പുല്ലാട്ട് പൂജയെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇതിന്റെഭാഗമായി ശ്രീകോവിലിന്റെ നട 16 തവണ അടയ്ക്കുകയും ക്കുകയും ചെയ്യും. തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലൊഴികെ എല്ലാ ക്ഷേത്രങ്ങളിലും വിഗ്രഹങ്ങൾ ഗ്രഹണ സമയം മൂടി പൊതിഞ്ഞു വെയ്ക്കും ഗ്രഹണം കഴിഞ്ഞാൽ ധാരാളം അഭിഷേകവും കലശവും നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button