KeralaLatest News

‘വീടുകളിൽ കയറിയിറങ്ങി വ്യാജ മരുന്ന് കച്ചവടം നടത്തി നിരവധി പേരെ രോഗികൾ ആക്കി’: ദമ്പതികളും കൂട്ടാളികളും അറസ്റ്റിൽ

വീടുകളിൽ കയറി ഇറങ്ങി വ്യാജ മരുന്ന് കച്ചവടം നടത്തി നിരവധി പേരെ രോഗികൾ ആക്കിയ ഗോവിന്ദമുട്ടത്തെ ഓട്ടോഡ്രൈവർ റെജി രവീന്ദ്രൻ, ജയലക്ഷ്മി റെജി, സുധ രവീന്ദ്രൻ എന്നിവരുടെ വീട്ടിൽ പോലീസും ഡ്രഗ് കൺട്രോളർ ടീമും റെയ്ഡ് നടത്തി. മരുന്നുകൾ പിടിച്ചെടുത്തു നിരവധി ആളുകൾ ആണ് ഇവർക്കെതിരെ പരാതിയും ആയി എത്തിയിരിക്കുന്നത്.

റെയ്ഡ് നടക്കുന്ന സമയം സ്വന്തം വീടിന്റെ ഗേറ്റിന്റെ മുന്നിൽ നിന്ന അയൽവാസിയായ പെൺകുട്ടിയുടെ വീഡിയോ ജയലക്ഷ്മി പകർത്തുകയും അവരെ ഭീഷണിപ്പെടുകയും ചെയ്തു. റെജിയുടെ വീട്ടിൽ സന്തത സഹചാരിയായ കടയിൽ രാധാകൃഷ്‌ണൻ, ബന്ധുവായ മോഹൻദാസ് എന്നിവരെയാണ് ഏത് അന്വേഷണസംഗം വന്നാലും റെജിക്കും കുടുംബത്തിനും അനുകൂലമായി സംസാരിക്കാൻ കുടുംബം നിറുത്തിയിരിക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു.

മോഹൻദാസിന്റെ സഹോദരി പുഷ്പ അനിൽകുമാർ സുധയുടെ സഹോദരി സുജാത ഇവർക്കു എതിരെയും അനേകരിൽ നിന്നും പരാതി ഉയർന്നിട്ടുണ്ട്. ജയലക്ഷ്മിയുടെയും സുധയുടെയും കൈയിൽ നിന്നും മരുന്ന് വാങ്ങി കടയിൽ വെച്ച് കച്ചവടം നടത്തുന്ന ‌രസിക ശശിയുടെ വള്ളിയിൽ മിനി സൂപ്പർമാർക്കറ്റ്,  ബിനു മിനിമന്ദിരത്തിന്റെ മില്ലും കടയിലും തുടങ്ങിയ പലയിടത്തും റെയ്ഡ് നടത്തി.

മരുന്ന് കൊടുത്ത പല വീടുകളിലും റെജിയും , ജയലക്ഷ്മിയും , സുധയും ചേർന്ന് പലരെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. പോലീസിൽ പരാതി കൊടുത്തെന്ന് അറിഞ്ഞ ഇവർ അനേകരുടെ വീടുകളിൽ ചെന്ന് ബഹളം ഉണ്ടാക്കി ഗുണ്ടകളെ പോലെ ആണ് പെരുമാറിയത് എന്നും പരാതിയുണ്ട്.

ദൂരെ സ്ഥലങ്ങളിൽ കച്ചവടത്തിന് ചെല്ലുന്ന റെജി ഓട്ടോഡ്രൈവർ ആണെന്നുള്ള കാര്യം മറച്ചു വെക്കുകയും അനേകം രാഷ്ട്രീയ നേതാക്കന്മാരും ആയിട്ട് അടുത്ത ബന്ധം ഉള്ള ആണെന്നും ആഴ്ചയിൽ ലക്ഷങ്ങൾ ആണ് വരുമാനം എന്നും പറഞ്ഞുകൊണ്ടാണ് സ്വയം പരിചയപ്പെടുത്തി ആളുകളെ വലയിൽ ആക്കുന്നത്. ഇവർ വിൽക്കുന്ന ഒരു സോപ്പിന്റെ വില 1300 രൂപയാണ്. സ്ത്രീകളും പുരുഷന്മാരും റെജിയുടെ വീട്ടിൽ താമസിച്ചു കൊണ്ടാണ് പലയിടങ്ങളിൽ കച്ചവടം നടത്തുന്നത്.

സോഷ്യൽ മീഡിയ വഴി റെജിയും ആയി പരിചയത്തിൽ ആയ ജയലക്ഷ്മി നാട്ടിൽ റെജിയുടെ കൂടെ വീട്ടിൽ നിന്നും ഇറങ്ങി വന്നതിനു ശേഷം ഏജന്റ് ആവുകയായിരുന്നു. അതിനു ശേഷം ആണ് റെജിയും പിന്നീട് സുധയും ഏജൻസിയിലേക്ക് കടന്നുവന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button