KeralaLatest NewsNews

മിഷൻ ബേലൂർ മഗ്‌ന: അതിർത്തിയിലെത്തിയ കേരള ദൗത്യസംഘത്തെ കർണാടക തടഞ്ഞതായി പരാതി

ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്‌നയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ദൗത്യം പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്

വയനാട്: മിഷൻ ബേലൂർ മഗ്‌നയുടെ ഭാഗമായി അതിർത്തിയിലെത്തിയ കേരള ദൗത്യ സംഘത്തെ തടഞ്ഞതായി പരാതി. കർണാടക വനം വകുപ്പാണ് കേരള സംഘത്തെ തടഞ്ഞിരിക്കുന്നത്. ബാവലി ചെക്ക് പോസ്റ്റ് കടന്ന ദൗത്യ സംഘത്തെയാണ് തടഞ്ഞത്. ബേഗൂർ റേഞ്ച് ഓഫീസർ അടക്കമുള്ളവരെ അതിർത്തി കടക്കാൻ അനുവദിച്ചില്ലെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്‌നയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ദൗത്യം പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഏറ്റവും ഒടുവിൽ ലഭിച്ച സിഗ്നൽ അനുസരിച്ച്, ആന കർണാടക വന മേഖലയിൽ തന്നെ തുടരുകയാണ്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ വഴിയാണ് ആനയുടെ സ്ഥാനം മനസ്സിലാക്കുന്നത്. കാടിനുള്ളിൽ തന്നെ തുടരുന്നതിനാൽ മയക്കുവെടി വയ്ക്കുക എന്നത് ഏറെ ശ്രമകരമായിട്ടുണ്ട്.

Also Read:മൂന്നാംനിലയിൽ ആത്മഹത്യയെന്ന് ഉറച്ചുനിന്നത് 30ലധികം വിദ്യാർത്ഥികൾ, 7മണിക്കൂർ നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത് അർദ്ധരാത്രി

ആന കർണാടക വന മേഖലയിലാണെങ്കിലും, കേരളത്തിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ പെട്രോളിംഗും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ കബനി നദി മുറിച്ച് കടന്ന കാട്ടാന മുള്ളൻകൊല്ലിയിലെ ജനവാസ മേഖലയിലേക്ക് എത്തിയിരുന്നു. മനുഷ്യ-സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് ഇന്ന് വയനാട് സന്ദർശിക്കും.

shortlink

Related Articles

Post Your Comments


Back to top button