കോഴിക്കോട്: പരീക്ഷയ്ക്ക് മുൻപ് ഹയർ സെക്കൻഡറി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി പരാതി. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം. ഇന്നലെ നടന്ന ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യങ്ങളാണ് ചോർന്നത്. പരീക്ഷ എഴുതുന്നതിന് മുൻപേ വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ ലഭിക്കുകയായിരുന്നു. സ്കൂളിലെ ഒന്നിലധികം കുട്ടികൾക്ക് വാട്സ്ആപ്പ് അക്കൗണ്ട് വഴിയാണ് ചോദ്യപേപ്പർ ലഭിച്ചിട്ടുള്ളത്.
രാവിലെ 9:30ന് നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പറുകൾ രാവിലെ 7:00 മണി മുതൽ തന്നെ വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അച്ചടിച്ച ചോദ്യപേപ്പറിന്റെ ചിത്രം മൊബൈലിൽ പകർത്തിയ നിലയിലാണ് ഉള്ളത്. ഈ ചിത്രങ്ങളാണ് വാട്സ്ആപ്പ് വഴി പ്രചരിച്ചത്. ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ നിന്നാണ് ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നതും, പരീക്ഷയ്ക്ക് മുന്നോടിയായി അവ സ്കൂളുകളിൽ എത്തിക്കുന്നതും. ഒരാഴ്ച മുൻപാണ് സീൽ ചെയ്ത കവറിൽ ചോദ്യപേപ്പറുകൾ സ്കൂളിലേക്ക് എത്തിച്ചത്. ഇവ സ്കൂൾ ലോക്കറുകളിലാണ് സൂക്ഷിക്കുക. ഇതിനിടയിൽ ചോദ്യപേപ്പറുകൾ സമൂഹമാധ്യമങ്ങൾ വഴി ചോർന്നത് ഗുരുതര വീഴ്ചയാണ്. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Also Read: മലമ്പുഴ മലയിൽ കുടുങ്ങി ശ്രദ്ധേയനായ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ
Post Your Comments