ഡൽഹി: കോൺഗ്രസ് മുതിർന്ന നേതാവ് സോണിയാ ഗാന്ധിയെ രാജ്യസഭാ എംപി ആയി തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
രാജസ്ഥാനിൽ നിന്നാണ് സോണിയാ ഗാന്ധി രാജ്യസഭയിലെത്തുന്നത്. ആറ് തവണ ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ച സോണിയ ഇതാദ്യമായാണ് രാജ്യസഭാംഗമാകുന്നത്.
അതേസമയം, സോണിയയുടെ മണ്ഡലമായ റായ്ബറേലിയിൽ നിന്ന് പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്നാണ് സൂചനകൾ. എന്നാൽ ഇതിൽ സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
Post Your Comments