ആലപ്പുഴ: ചേര്‍ത്തലയില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കടക്കരപ്പിള്ളി സ്വദേശി ആരതിയെയാണ് ഭര്‍ത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും യുവതി പിന്നീട് മരിച്ചു.
ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തിയ ശേഷം ഭര്‍ത്താവ് തലയില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുടുംബപ്രശ്നമാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും പരസ്പരം പിരിഞ്ഞാണ് കഴിയുന്നത്.
ചേര്‍ത്തലയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കസ്റ്റര്‍ റിലേഷന്‍ മാനേജറാണ് ആരതി. രാവിലെ ഓഫീസിലേക്ക് സ്കൂട്ടറില്‍ വരുമ്പോള്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് പിറക് വശത്തുള്ള മോര്‍ച്ചറി റോഡില്‍ വച്ചാണ് ശ്യാംജിത്ത് തടഞ്ഞുനിര്‍ത്തിയത്. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രകോപനത്തിനുള്ള യഥാര്‍ഥ കാരണം വ്യക്തമല്ല എന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ അടക്കം മൊഴിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments