Latest NewsNewsBusiness

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില

2023 ഡിസംബർ 28ന് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണത്തിന്റെ വ്യാപാരം നടന്നത്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്ന് 45,760 രൂപയും ഗ്രാമിന് 5,720 രൂപയുമാണ് വില നിലവാരം. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയും, ഗ്രാമിന് 10 രൂപയും വർദ്ധിച്ചിരുന്നു. ഫെബ്രുവരി മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത് പതിനഞ്ചാം തീയതി ആയിരുന്നു. പവന് 45,520 രൂപയും ഗ്രാമിന് 5,620 രൂപയുമായിരുന്നു അന്നത്തെ നിലവാരം.

2023 ഡിസംബർ 28ന് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണത്തിന്റെ വ്യാപാരം നടന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 47,120 രൂപയായിരുന്നു നിരക്ക്. വാരാന്ത്യത്തിൽ ആഗോള സ്വർണവില നേട്ടത്തിലാണ് വ്യാപാരം ക്ലോസ് ചെയ്തിരിക്കുന്നത്. ആഗോള വിലയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര വില നിശ്ചയിക്കാറുള്ളത്. അതുകൊണ്ടുതന്നെ ആഗോളവിലയിലെ ചെറിയ മാറ്റങ്ങൾ പോലും ആഭ്യന്തര വിപണിയിൽ വലിയ രീതിയിലുള്ള ചലനങ്ങൾ സൃഷ്ടിക്കും.

Also Read: രണ്ട് വയസുകാരൻ ഡേ കെയറിൽ നിന്ന് തനിച്ച് വീട്ടിൽ എത്തിയ സംഭവം: ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button