തിരുവനന്തപുരം: അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷ നൽകാനുള്ള നടപടിക്രമങ്ങൾ മോട്ടോർ വാഹനവകുപ്പ് ലഘൂകരിച്ചു. ഓൺലൈൻ മുഖേന നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ രീതി ആവിഷ്‌കരിച്ചിരിക്കുന്നത്. കാലാവധി തീരാത്ത പാസ്പോർട്ട് ഉള്ളവർക്ക് മാത്രമാകും ലൈസൻസിനായി അപേക്ഷിക്കാൻ കഴിയുക.
അന്താരാഷ്ട്ര ലൈസൻസിനായി ഇനി മുതൽ ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന രേഖയും നിലവിലുള്ള ഡ്രൈവിംഗ് ലൈസൻസും പാസ്പോർട്ടും ഓൺലൈൻ മുഖേന സമർപ്പിച്ചാൽ മതിയാകും. ഓൺലൈൻ മുഖേനയാണ് ഫീസും സമർപ്പിക്കേണ്ടത്. സാരഥി വെബ്സൈറ്റിലൂടെ ലൈസൻസ് നൽകിയിട്ടുള്ള രജിസ്റ്ററിംഗ് അതോറിറ്റിയുടെ പരിധിയിൽ വരുന്ന ഓഫീസിലായിരിക്കണം അപേക്ഷ നൽകേണ്ടത്.
പാസ്പോർട്ടിലെയും ഡ്രൈവിംഗ് ലൈസൻസിലെയും പേര്, അച്ഛന്റെ പേര്, ജനന തീയതി എന്നിവ ഒന്നായിരിക്കണം. എന്നാൽ ഇവയിൽ മേൽവിലാസം ഒന്നായിരിക്കണമെന്ന് നിർബന്ധമില്ല. ലൈസൻസ് പെർമിറ്റിന് വേണ്ടിയുള്ള അഭിമുഖത്തിന് ആർടി ഓഫീസിൽ നേരിട്ട് ഹാജരാകാൻ അപേക്ഷകരോട് ആവശ്യപ്പെടരുതെന്നാണ് നിർദ്ദേശം. അതിനാൽ വിദേശത്തുള്ളവർക്കും ഓഫീസിൽ എത്താതെ ലൈസൻസിന് അപേക്ഷിക്കാൻ കഴിയും.
Read Also: വിവാഹച്ചടങ്ങിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം: നിരവധി പേര്‍ക്ക് പരിക്ക്
Post Your Comments