Latest NewsKerala

പിണറായിക്കെതിരെ കേന്ദ്രം നടത്തുന്ന രാഷ്ട്രീയ വേട്ടയാടലാണെന്ന പാർട്ടിവാദം പൊളിയുന്നു, വീണയെ എസ്എഫ്ഐഒ ഉടൻ ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനിൽ നിന്നും എസ് എഫ് ഐ ഒ ഉടൻ മൊഴിയെടുക്കും. ഇതിനായി ഈ ആഴ്ച്ച തന്ന വീണ വിജയന് നോട്ടീസ് നൽകുമെന്നാണ് സൂചന. എക്സാലോജിക്കിനെതിരായ എസ് എഫ് ഐ ഒ അന്വേഷണം തുടരാമെന്ന കർണാടക ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് വീണ വിജയനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

നേരത്തെ സിഎംആർഎല്ലിഎൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും അന്വേഷണ സംഘം നേരിട്ടെത്തി വിവരങ്ങൾ തേടിയിരുന്നു. അന്വേഷണം റദ്ദാക്കാൻ നടത്തിയ നീക്കവും, അതിന് കോടതിയിൽ നിന്ന് നേരിട്ട തിരിച്ചടിയും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സിംഗിൾ ബഞ്ച് ഹർജി തള്ളിയതോടെ എക്സാലോജിക്ക് കർണാടക ഹൈക്കോടതിയിൽ ഡിവിഷൻ ബഞ്ചിനെ സമീപിക്കുമെന്നും സൂചനയുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും ഇടത് സർക്കാരിനും എതിരെ കേന്ദ്ര സർക്കാർ നടത്തുന്ന രാഷ്ട്രീയ വേട്ടയാടലായാണ് കേസിനെ പാർട്ടി ഇത്രനാളും വിശദീകരിച്ചതും. കെഎസ്ഐഡിസിക്ക് പിന്നാലെ എക്സാലോജിക്കിനും ഹൈക്കോടതിയിൽ നിന്നേറ്റ തുടർച്ചയായ തിരിച്ചടികൾക്ക് ശേഷം പാർട്ടി പക്ഷെ നില ഭദ്രമാക്കുകയാണ്. ചോദ്യം ചെയ്യലടക്കമുള്ള തുടർ നടപടികളിലേക്ക് എസ്എഫ്ഐഒ കടന്നാൽ അത് തെരഞ്ഞെടുപ്പ് കാലത്ത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ബോധ്യത്തിലാണ് ഇത്.

കേസു നടത്തിപ്പും അന്വേഷണം അടക്കമുള്ള തുടർ നടപടികളും എക്സാലോജിൻറെയും വിണ വിജയൻറെയും ഉത്തരവാദിത്തം മാത്രമെന്ന നിലപാടിലാണിപ്പോൾ നേതൃത്വം. കേസ് നടത്തിപ്പിൻറെ സാങ്കേതികതകളിൽ ഓരോന്നിനോടും പ്രതികരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രിയിലേക്ക് എത്തുമ്പോൾ മാത്രം പ്രതിരോധിച്ചാൽ മതിയെന്നുമാണ് ധാരണ.

വിവാദ വ്യവസായിയുമായി മുഖ്യമന്ത്രിയുടെ മകൾ ഉണ്ടാക്കിയ ബിസിനസ് ബന്ധത്തിൽ ധാർമ്മികത വിശദീകരിക്കാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്ന വിമര്ശനം പാർട്ടിക്കകത്ത് പല തലങ്ങളിൽ ഉയരുന്നുണ്ട്. പ്രത്യക്ഷത്തിൽ എന്തോ പന്തികേടുണ്ടെന്ന ധാരണ പൊതുജനങ്ങളിലുണ്ടാക്കാൻ പ്രാഥമിക അന്വേഷണങ്ങൾക്ക് ആയിട്ടുണ്ടെന്നും പാർട്ടി വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button