Latest NewsKeralaNews

കാട്ടാന ആക്രമണത്തില്‍ വാച്ചര്‍ മരിച്ച സംഭവം: ചികിത്സാ പിഴവില്ല, പിഴവ് സംഭവിച്ചിട്ടില്ലെന്ന് മന്ത്രി വീണ ജോർജ്

പത്തനംതിട്ട: വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വനംസംരക്ഷണസമിതി ജീവനക്കാരൻ പോൾ മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എല്ലാ ചികിത്സയും നല്‍കിയെന്നാണ് ഡോക്ടര്‍മാര്‍ വാക്കാല്‍ അറിയിച്ചത്. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

അതേസമയം, ഒരാഴ്ചയ്ക്കിടെ രണ്ട് പേർ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട സംഭവത്തിൽ പുൽപ്പള്ളിയിൽ വൻ പ്രതിഷേധവുമായി നാട്ടുകാർ. പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധം അക്രമാസക്തമായി. തുടർന്ന് പോലീസ് ലാത്തിവീശി. നഗരത്തിലാകെ ഹർത്താൽ ദിനത്തിൽ ജനം ഗോ ബാക്ക് വിളികളുമായി പ്രതിഷേധിക്കുകയാണ്. സ്ത്രീകളും പ്രതിഷേധ രംഗത്തുണ്ട്. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലും കസേരയുമെറിഞ്ഞതോടെയാണ് പ്രശ്നം വഷളായത്. പ്രതിഷേധം തണുപ്പിക്കാനും ചർച്ചയ്ക്കുമെത്തിയ എംഎൽഎമാർക്കെതിരെയും കുപ്പിയേറുണ്ടായി. തുടർന്നായിരുന്നു ലാത്തി വീശിയത്.

അതേസമയം, വയനാട്ടില്‍ വന്യജീവി ആക്രണത്തില്‍ പ്രതിഷേധം ആളിക്കത്തിയതോടെ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. ഉന്നതല യോഗം ചേരാൻ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോ​ഗം വിളിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കിയത്. ഇതനുസരിച്ച് റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20ന് രാവിലെ വയനാട്ടിൽ ഉന്നതല യോ​ഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവൻ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോ​ഗസ്ഥരും യോ​ഗത്തിൽ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button