KeralaLatest NewsNews

സാംക്രമിക രോഗങ്ങളുടെ പട്ടികയിൽ വീണ്ടും ഇടം നേടി ചിക്കൻപോക്സ്, ഉത്തരവിറക്കി സർക്കാർ

വേനൽക്കാലത്ത് ചിക്കൻപോക്സ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ആകസ്മിക അവധി അനുവദനീയമായ സാംക്രമിക രോഗങ്ങളുടെ പട്ടികയിൽ ചിക്കൻപോക്സിനെ വീണ്ടും ഉൾപ്പെടുത്തി. പുതുക്കിയ പട്ടിക സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ചിക്കൻപോക്സ് ബാധിക്കുന്നവർക്ക് 21 ദിവസം മുതൽ 30 ദിവസം വരെയാണ് അവധി ലഭിക്കുക. വേനൽക്കാലത്ത് ചിക്കൻപോക്സ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് ചിക്കൻപോക്സിനെ വീണ്ടും സാംക്രമിക രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1976 ലാണ് കേരള സർവീസ് ചട്ടത്തിലെ സാംക്രമിക രോഗ പട്ടികയിൽ നിന്ന് ചിക്കൻപോക്സിനെ ഒഴിവാക്കിയത്.

ഈ വർഷം ഇതുവരെ 3150 ആളുകൾക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ അഞ്ച് പേർക്കാണ് മരണം സംഭവിച്ചത്. പ്രമേഹം, അർബുദം, ശ്വാസകോശ രോഗം എന്നിവ ഉള്ളവരെയും, ഗർഭിണികളെയുമാണ് ചിക്കൻപോക്സ് വേഗത്തിൽ പിടികൂടുന്നത്. ശരീരത്തിൽ കുമിള പൊങ്ങൽ, പനി, തലവേദന, തലകറക്കം, വയറുവേദന എന്നിവയാണ് ചിക്കൻപോക്സിന്റെ പ്രധാന ലക്ഷണങ്ങൾ. നിലവിൽ, മലപ്പുറം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് രോഗ വ്യാപനം കൂടുതൽ. ചിക്കൻപോക്സിനെതിരെയുള്ള വാക്സിന് 2,500 രൂപയാണ് വില.

Also Read: ഇന്ത്യയ്ക്ക് ഇനി പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി കാണാനാവും, ഐഎസ്ആർഒയുടെ ഇൻസാറ്റ്–3ഡിഎസ് വിക്ഷേപണം ഇന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button