വേനൽ എത്തുന്നതിനു മുൻപേ സംസ്ഥാനത്ത് ചൂട് കനക്കുന്നു. വിവിധ ഇടങ്ങളിൽ പകൽ സമയത്ത് താപനില ക്രമാതീതമായി ഉയർന്നിട്ടുണ്ട്. താപനില ഉയർന്ന സാഹചര്യത്തിൽ ഇന്ന് നാല് ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് കനത്ത ചൂട് അനുഭവപ്പെടുക. സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലകളിൽ ഇന്നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
താപനില ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലാണ് സ്ഥിതിഗതികൾ രൂക്ഷമാക്കാൻ സാധ്യത. കണ്ണൂർ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കും. കോട്ടയം ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയരുന്നതാണ്.
രാവിലെ 11:00 മണി മുതൽ ഉച്ചയ്ക്ക് 3:00 മണി വരെയുള്ള സമയത്ത് ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. നിർജ്ജലീകരണം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ വെള്ളം കുടിക്കണം. മദ്യം, ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ കുടിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കണം.
Post Your Comments