Latest NewsIndia

ന്യൂനപക്ഷ നഴ്സിങ് വിദ്യാർത്ഥികളുടെ ഫീസ് തിരികെ നൽകും,10 കോടി വരെ വായ്പ: ന്യൂനപക്ഷങ്ങൾക്ക് വാരിക്കോരി നൽകി സിദ്ധരാമയ്യ

മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. പ്രതിപക്ഷ പാർട്ടികളുടെ തുടർച്ചയായ വിമർശനങ്ങൾക്കിടയിലാണ് ഈ വർഷത്തെ ബജറ്റ് അദ്ദേഹം സഭയിൽ അവതരിപ്പിച്ചത്. വഖഫിന് 100 കോടി രൂപയും, ക്രിസ്ത്യൻ സമുദായത്തിന് 200 കോടി രൂപയും തീർത്ഥാടന കേന്ദ്രങ്ങൾക്ക് 20 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മംഗലാപുരത്ത് ഹജ് ഭവൻ നിർമ്മിക്കുന്നതിന് 10 കോടി രൂപ അനുവദിച്ച സർക്കാർ സംസ്ഥാനത്ത് 100 മൗലാനാ ആസാദ് സ്കൂളുകൾ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ സർക്കാർ കോളേജുകളിലും സ്വകാര്യ കോളേജുകളിലും ബി എസ് സി അല്ലെങ്കിൽ നഴ്‌സിങ് ബിരുദം നേടുന്ന ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർത്ഥികൾക്ക് അവരുടെ ഫീസ് തിരികെ നൽകുന്ന പദ്ധതി സർക്കാർ പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ചെറുകിട വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് കർണാടക സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷനിൽ നിന്നും 10 കോടി വരെയുള്ള വായ്പകൾക്ക് 6 ശതമാനം പലിശ സബ്‌സിഡി നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചു. അതേസമയം ബിജെപി എംഎൽഎമാർ ബജറ്റ് അവതരണ വേളയിൽ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും പ്രതിഷേധിക്കുകയും ചെയ്തു.

 

shortlink

Post Your Comments


Back to top button