![](/wp-content/uploads/2024/02/mv.gif)
പത്തനംതിട്ട: മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെ വീണയെ പരോക്ഷമായി തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വീണ വിജയന്‍ ഹര്‍ജി നല്‍കിയ വിഷയത്തില്‍ താന്‍ മറുപടി പറയേണ്ട കാര്യമില്ലെന്നാണ് എം.വി ഗോവിന്ദന്‍ പ്രതികരിച്ചത്.
Read Also: വയനാട്ടില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫും എല്‍ഡിഎഫും
‘അത് അവര്, അവരുടെ കമ്പനി, അവരൊക്കെ ആ വിഷയം നോക്കും’ എന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. പിണറായിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രമേ മുമ്പും പ്രതികരിച്ചിട്ടുള്ളു എന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു.
നേരത്തെ കോടിയേരിയുടെ മകന്‍ ബിനീഷിന്റെ വിഷയത്തില്‍ മൗനം പാലിച്ച പാര്‍ട്ടി പിണറായിയുടെ മകള്‍ വീണയുടെ കാര്യത്തില്‍ പ്രതിരോധം തീര്‍ക്കുന്നുവെന്ന വിമര്‍ശനം പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് എം.വി ഗോവിന്ദന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. വീണയെ പ്രതിരോധിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല എന്ന സന്ദേശം കൂടിയാണ് സി പി എം സംസ്ഥാന സെക്രട്ടറി മുന്നോട്ട് വച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
Post Your Comments