KeralaMollywoodLatest NewsNewsEntertainment

മോഹൻലാലിൻ്റെ പാത പിന്തുടരേണ്ടതായിരുന്നു പ്രിയദര്‍ശാ നീയും: വിമര്‍ശനവുമായി കെടി ജലീല്‍

പ്രിയദർശൻ അംഗമായി എന്നത് ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനമായി

ദേശിയ പുരസ്കാരത്തില്‍ നിന്നും മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടേയും നടി നർഗീസ് ദത്തിന്റേയും പേര് മാറ്റിയ സംഭവത്തില്‍ സംവിധായകൻ പ്രിയദർശനെതിരെ വീണ്ടും വിമർശനവുമായി മുൻ മന്ത്രി കെടി ജലീല്‍. സോഷ്യൽ മീഡിയ കുറിപ്പിലൂടെയായിരുന്നു ജലീലിന്‍റെ വിമർശനം.

ഇന്ദിരാ ഗാന്ധിയുടെ പേരു വെട്ടാനുള്ള ശുപാർശ നല്‍കിയ കമ്മിറ്റിയില്‍ സംവിധായകൻ പ്രിയദർശൻ അംഗമായി എന്നത് ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനമായെന്നും അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും അതില്‍നിന്നു വിട്ടുനിന്ന മോഹൻലാലിൻ്റെ പാത പ്രിയദർശനും പിന്തുടരേണ്ടതായിരുന്നെന്നും ജലീല്‍ കുറിച്ചു.

read also: കടമെടുപ്പ് പരിധി: കേരളം കേസ് കൊടുത്തതില്‍ കേന്ദ്രത്തിന് അതൃപ്തിയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

കെടി ജലീലിന്‍റെ കുറിപ്പ്

ഇന്ദിരാഗാന്ധിയേയും നർഗീസ്ദത്തിനെയും

വെട്ടിമാറ്റിയവരില്‍ പ്രിയദർശനും!

ദേശീയ ഫിലിം അവാർഡുകളില്‍ നിന്ന് ഇന്ദിരാഗാന്ധിയുടെയും നർഗീസ് ദത്തിൻ്റെയും പേരുകള്‍ വെട്ടിമാറ്റാനുള്ള ശുപാർശ നല്‍കിയ കമ്മിറ്റിയില്‍ മലയാളിയായ സംവിധായകൻ പ്രിയദർശൻ അംഗമായി എന്നത് ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനമായി.

ഫാഷിസ്റ്റ് പ്രവണതകളെ എതിർക്കുന്നതില്‍ കേരള രാഷ്ട്രീയവും കലാമേഖലയും എക്കാലത്തും മുൻപന്തിയിലാണ് നിലകൊണ്ടിട്ടുള്ളത്. അത്തരമൊരു പൈതൃകഭൂമിയില്‍ നിന്ന് “വെട്ടിമാറ്റല്‍ സർജറിയില്‍” ഒരാളെ പങ്കാളിയാക്കലായിരുന്നു കേന്ദ്രം ഭരിക്കുന്നവരുടെ ലക്ഷ്യം.

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും അതില്‍നിന്നു വിട്ടുനിന്ന മോഹൻലാലിൻ്റെ പാത പ്രിയദർശനും പിന്തുടരേണ്ടതായിരുന്നു
ആ ചതി തിരിച്ചറിഞ്ഞ് പിന്തിരിയാൻ പ്രിയദർശൻ ശ്രമിക്കേണ്ടതായിരുന്നു. അദ്ദേഹം അത് ചെയ്യാതിരുന്നത് മലയാളികളില്‍ ഉണ്ടാക്കിയ അമർഷം ചെറുതല്ല. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും അതില്‍നിന്നു വിട്ടുനിന്ന മോഹൻലാലിൻ്റെ പാത പ്രിയദർശനും പിന്തുടരേണ്ടതായിരുന്നു. “വിനാശകാലേ വിപരീത ബുദ്ധി” എന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല. പ്രിയദർശാ നീയും!!!

shortlink

Related Articles

Post Your Comments

Related Articles


Back to top button