ന്യൂഡല്‍ഹി : കടമെടുപ്പ് പരിധിയില്‍ സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്രവും കേരളവും നടത്തിയ ചര്‍ച്ച പരാജയമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ല. കടമെടുപ്പ് പരിധി കുറച്ചതിനെതിരെ കേരളം കേസ് കൊടുത്തതില്‍ കേന്ദ്രം അതൃപ്തിയിലാണെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്തതില്‍ നിന്നും വ്യക്തമായത്. കേരളം സുപ്രീം കോടതിയില്‍ കേസ് നല്‍കിയത് ചര്‍ച്ചയില്‍ ധനവകുപ്പ് ഉദ്യോഗസ്ഥര്‍ പലതവണ ചൂണ്ടിക്കാട്ടി. കേസ് സുപ്രീം കോടതിയില്‍ നില്‍ക്കുകയാണ്.
കേസ് കൊടുത്തതില്‍ കേന്ദ്രത്തിന് ഈഗോ പ്രശ്‌നം ഉണ്ടാകേണ്ട കാര്യമില്ല. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇനി എന്ത് നിലപാട് അറിയിക്കുമെന്നത് അറിയാനായി കാത്തിരിക്കുകയാണ്. ചര്‍ച്ച നേട്ടമായില്ല. കോടതിയില്‍ കേസ് നില്‍ക്കുമ്പോള്‍ എങ്ങനെ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന നിലപാടാണ് കേന്ദ്ര ഉദ്യോഗസ്ഥര്‍ ചര്‍ച്ചയിലുടനീളം സ്വീകരിച്ചത്. കേസ് പിന്‍വലിക്കണമെന്ന് നേരിട്ട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, കേരളം സുപ്രീം കോടതിയില്‍ കേസ് നല്‍കിയത് കേന്ദ്ര ധനവകുപ്പ് ഉദ്യോഗസ്ഥര്‍ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു’, മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments