തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേര് ഒഴിവാക്കിയതിന് പിന്നില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ ആണെന്ന് ആരോപണം ഉന്നയിച്ച് കെ.ടി ജലീല്‍ എം.എല്‍.എ. ആ സമിതിയിലുള്ള ഏക മലയാളിയാണ് പ്രിയദര്‍ശന്‍ എന്നും ജലീല്‍ പറയുന്നു.
Read Also:എട്ട് കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യയും യുഎഇയും
കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം രൂപീകരിച്ച സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങളുടെ പേരുകള്‍ മാറ്റിയത്. സംവിധായകന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പെടെ അംഗങ്ങളായ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.
മികച്ച നവാഗത സംവിധായകനുള്ള പുരസ്‌ക്കാരത്തില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരും ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്‌ക്കാരത്തില്‍ നിന്ന് പ്രശസ്ത നടി നര്‍ഗീസ് ദത്തിന്റെ പേരുമാണ് ഒഴിവാക്കിയത്.
Post Your Comments